27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ………..
Kerala

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ………..

കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയത്.

കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്. അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

Related posts

യുക്രെയ്ൻ ബങ്കറുകളിൽ ഭയചകിതരായി മലയാളി വിദ്യാർഥികൾ; ഒ​റ്റ ബ​ങ്ക​റി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ

Aswathi Kottiyoor

പതിനാലാം പഞ്ചവത്സരപദ്ധതി; വനിതാഘടക പദ്ധതി കാലികമായി നവീകരിക്കണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ക്ലീൻ കേരള ശേഖരിച്ചത്‌ 2750 ടൺ റോഡ്‌ ടാറിങ്ങിന്‌ ഉപയോഗിച്ചത്‌ 177 ടൺ

Aswathi Kottiyoor
WordPress Image Lightbox