23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പു​തി​യ പ​ഠ​ന രീ​തി​ക്ക് തു​ട​ക്കം കു​റി​ക്കും: ഡി​ഡി​ഇ
Kerala

പു​തി​യ പ​ഠ​ന രീ​തി​ക്ക് തു​ട​ക്കം കു​റി​ക്കും: ഡി​ഡി​ഇ

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മു​ത​ൽ ഒ​ന്പ​ത് വ​രെ​യു​ള്ള കു​ട്ടി​ക​ളു​മാ​യി ക്ലാ​സ് ടീ​ച്ച​റു​മാ​ർ അ​വ​ലോ​ക​നം ന​ട​ത്തി അ​തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഈ​വ​ർ​ഷ​ത്തെ പ​ഠ​ന​രീ​തി​യെ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​ണ്ണൂ​ർ ഡി​ഡി​ഇ മ​നോ​ജ് മ​ണി​യൂ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​ധ്യ​യ​ന​വ​ർ​ഷം എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു, പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ചെ​യ്തോ, ഓ​ൺ​ലൈ​ൻ ക്ലാ​സി​നെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​പ്രാ​യം എ​ന്നി​വ​യൊ​ക്കെ ശേ​ഖ​രി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. മേ​യ് 31 മു​ന്പ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ഒ​രു അ​ധ്യാ​പ​ക​നാ​ണ് ക്ലാ​സെ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ പ​ഠ​ന രീ​തി​യി​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന അ​താ​ത് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യി​രി​ക്കും ക്ലാ​സ് ന​യി​ക്കു​ക. ഓ​ൺ​ലൈ​ൻ ക്ലാ​സി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും മോ​ണി​റ്റ​റിം​ഗ് ശ​ക്തി​പ്പെ​ടു​ത്തു​ക, മൂ​ല്യ​നി​ർ​ണ​യം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ന​ട​ക്കു​ക. ജൂ​ൺ പ​കു​തി​യോ​ടെ ഈ ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

*അഞ്ച് തദ്ദേശസ്ഥാപന വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് മേയ് 17-ന്*

Aswathi Kottiyoor

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ബന്ധുവീട്ടില്‍ കണ്ടെത്തി.

Aswathi Kottiyoor

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor
WordPress Image Lightbox