24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെ എൻ ഗോപാലൻ ദിനം ആദരിച്ചു
Iritty

കെ എൻ ഗോപാലൻ ദിനം ആദരിച്ചു

ഇരിട്ടി : ഇരിട്ടി മേഖലയിൽ എസ് എൻ ഡി പി യോഗത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച കെ.എൻ. ഗോപാലന്റെ പത്തൊൻപതാം ചരമ വാർഷിക ദിനാചരണം ഇരിട്ടി എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ നടന്നു. 1965 മുതൽ ഇരിട്ടി, ശ്രീകണ്ഠാപുരം, ആലക്കോട് മേഖലകളിൽ എസ് എൻ ഡി പി യോഗത്തിന്റെ പ്രവർത്തനം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു.1967 മുതൽ 2002 വരെ ഇരിട്ടി എസ് എൻ ഡി പി യുണിയൻ ഭാരവാഹി ആയിരുന്ന ഗോപാലൻ 1964 മുതൽ 1977 വരെ അവിഭക്ത പടിയൂർ – കല്ല്യാട് പഞ്ചായത്ത് അംഗവുമായിരുന്നു. പിന്നോക്ക ജനവിഭാഗ ങ്ങളിലെ പുരോഹിതൻമാരിൽ പ്രഥമസ്ഥാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മേഖലയിലെ 5 ശ്രീനാരായണ യു പി , എൽ പി സ്കൂളുകൾ ആരംഭിച്ചതും ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു അനുസ്മരണ ചടങ്ങുകൾ. ഉളിക്കൽ പരിക്കളത്തെ കെ.എൻ. ഗോപാലൻ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചചനക്ക് ഇരിട്ടി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു നേതൃത്വം നൽകി. കൃഷ്ണൻകുട്ടി ശാന്തികൾ , ബിന്ദു ദിനേശ്, പ്രശാന്ത് കുമാർ കാക്കയങ്ങാട്, കെ.ജി. ശേഖരൻ , സജി പൊയ്യൂർക്കരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

ശ്രീനാരായണഗുരു മഹാസമാധി: ഇരിട്ടി താലൂക്കിലും മേഖലയിലും വിപുലമായ പരിപാടികൾ നടന്നു.

Aswathi Kottiyoor

വെളിയംബ്രയിൽ ജനസഹായി കേന്ദ്രം ആരംഭിച്ചു

Aswathi Kottiyoor

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox