22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കോവിഡ് ലോക്ഡൗൺ : വീണ്ടും ചാരായ വേട്ട നടത്തി പേരാവൂർ എക്സൈസ്; കേളകം വെള്ളുന്നി ഭാഗത്ത് 20 ലിറ്റർ ചരായം സഹിതം ഒരാൾ അറസ്റ്റിൽ……………
Kelakam

കോവിഡ് ലോക്ഡൗൺ : വീണ്ടും ചാരായ വേട്ട നടത്തി പേരാവൂർ എക്സൈസ്; കേളകം വെള്ളുന്നി ഭാഗത്ത് 20 ലിറ്റർ ചരായം സഹിതം ഒരാൾ അറസ്റ്റിൽ……………

കോവിഡ് – 19 രണ്ടാം ഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ ഇ.ഐ& ഐ. ബിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് *പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ലത്തിന്റെ* നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കേളകം വെള്ളൂന്നി ഭാഗത്ത് 20 ലിറ്റർ ചാരായം പിടികൂടി അബ്കാരി നിയമപ്രകാരം കേസെടുത്തു.

വെള്ളൂന്നി സ്വദേശി പയ്യപ്പറമ്പിൽ വീട്ടിൽ പുരുഷു പി.ആർ – (വയസ്സ് 48/ 2021) എന്നയാളെയാണ് ചാരായം സഹിതം പിടികൂടിയത്.

കോവിഡ് ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മേഘലയിൽ ചാരായം വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് എക്സൈസിന്റെ പിടിയിലായത്

പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ N. പത്മരാജൻ, IB. PO നിസാർ ഒ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജയൻ പി. സതീഷ് വി എൻ, ഉണ്ണികൃഷ്ണൻ. ആദർശ് പി എന്നിവർ പങ്കെടുത്തു. പ്രതിയെ തുടർ നടപടികൾക്കായി ബഹു. കോടതി മുമ്പാകെ ഹാജരാക്കും

Related posts

ചിങ്ങം ഒന്ന് കർഷക ദിനം ; മൂന്ന് കർഷകരെ കർഷക സഭ ആദരിക്കുന്നു

Aswathi Kottiyoor

ഗ്രീൻ പാർക്ക് ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor

ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox