21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി
Kerala

കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി

തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ ജില്ലകളിലെ കടൽക്ഷോഭവും വരാൻ പോകുന്ന വർഷ കാലവുമായി ബന്ധപ്പെട്ട തുമായ വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആൻറണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച തുകയിൽ എറണാകുളം ജില്ലക്കായി രണ്ടുകോടി രൂപ വകയിരുത്തി.

തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിർമിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഒരു മാസത്തിനുള്ളിൽ തീർക്കാൻ തീരുമാനമായി. ഇക്കാര്യത്തിന് ഇറിഗേഷൻ സി.ഇ.ഒയെയും ഐ.ഡി.ആർ.ബി ഡയറക്ടറെയും ചുമതലപ്പെടുത്തി.

ചെല്ലാനം തീരദേശ നിവാസികൾ നേരിടുന്ന എല്ലാതല പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ തീരദേശ ഗ്രാമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ വിവിധ സർക്കാർ വകുപ്പുകളെയും കൊച്ചിയിലെ സർവകലാശാലകളെയും ചുമതല ഏൽപ്പിക്കും.

എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം ഈമാസം 27നുള്ളിൽ നടത്തും.

വർഷകാലം മുന്നിൽകണ്ട് എല്ലാ ജില്ലകൾക്കുമായി അനുവദിച്ച 35 ലക്ഷം വീതമുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണം.

ചെല്ലാനത്തെ തീരസംരക്ഷണത്തിനായി 16 കോടിയുടെ പദ്ധതി ഒരു മാസത്തിനകം ടെണ്ടർ നടപടികൾ പൂർത്തിയാക്കാനും തീരുമാനിച്ചു.

യോഗത്തിൽ എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ, കെ.ജെ. മാക്സി, അഡീ: ചീഫ് സെക്രട്ടറി ടി.കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ആറളം പുനരധിവാസ മേഖലയിൽ മൊബിലൈസേഷൻ ക്യാമ്പ് നടത്തി

Aswathi Kottiyoor

റോഡുപണിയുടെ ചെലവ് കുറയ്ക്കാൻ വഴിതേടി തദ്ദേശ വകുപ്പ്

Aswathi Kottiyoor

കെട്ടിട നിർമാണ മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ നടപടി: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox