22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും: മന്ത്രി കെ. രാജൻ
Kerala

അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും: മന്ത്രി കെ. രാജൻ

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. ഇതിനായി താലൂക്ക് ലാന്റ് ബോർഡുകളുടെയും ലാന്റ് ട്രൈബ്യൂണലുകളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

റവന്യൂ സംവിധാനത്തിന്റെ നെടുംതൂണായ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് വില്ലേജ് ഓഫീസുകൾ ജനസൗഹൃദ ഓഫീസുകളാക്കും. റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പോക്കുവരവ്, ഭൂനികുതി ഒടുക്ക്, എൽആർഎം തരംമാറ്റം എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഇ-പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ മൺസൂൺ കാല ശുചീകരണ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും വെല്ലുവിളിയാണ്. കോവിഡ് ബാധിതർക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേതു്. പിപിഇ കിറ്റുകൾ, മരുന്നുകൾ തുടങ്ങിയവയ്ക്ക് ക്ഷാമമുാകാൻ പാടില്ല. ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവർക്ക് കോവിഡ് പരിശോധന നടത്തണം. ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉറപ്പു വരുത്തണം. സന്നദ്ധ പ്രവർത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികൾക്ക് മന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്റ് റവന്യൂ കമ്മിഷണർ കെ.ബിജു എന്നിവർ പങ്കെടുത്തു.

Related posts

ഒ​രു​മാ​സ​ത്തി​നി​ടെ ‘സ​മൃ​ദ്ധി’​യി​ല്‍ ഉ​ണ്ട​ത് ‌മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്‌ തൊഴിൽമേളകൾ സംഘടിപ്പിക്കും: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

കേരളത്തിൽ വീണ്ടും നോറോവൈറസ്; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox