ഇരിട്ടി: കോറോണ മഹാമാരിയിൽ ജീവിത ശൈലി രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങളെ കോ വിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടിലെത്തി ഡോക്ടർ പരിശോധന നടത്തി.
കരുതൽ യൂത്ത് മെഡികെയർ എന്ന പേരിൽ
യൂത്ത് കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യ പദ്ധതി നടപ്പിലാക്കിയത്. തില്ലങ്കേരിയിലെ വിവിധ വീടുകളിലെത്തിയാണ് ഡോ അഞ്ജു പി രാഗേഷ് പരിശോധനക്ക് നേതൃത്വം നൽകിയത്.
തെക്കംപൊയിൽ, പാറേങ്ങാട്, പടിക്കച്ചാൽ, വാഴക്കാൽ, കാവുംപടി, തില്ലങ്കേരി, പുല്ലാട്ട് പാലം കരുവള്ളി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ബുക്ക് ചെയ്ത 60 ഓളം വിടുകളിൽ സർവ്വീസ് നടത്തി.
കിടപ്പു രോഗികളുൾപ്പടെയുള്ള വർക്ക് ഇത് ആശ്വസമായി. വിവിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളായ മെഡിസിൻ വിതരണം, പോസറ്റീവായ വീടുകളിലെ മറ്റു അംഗങ്ങളെ ടെസ്റ്റിന് കൊണ്ടു പോകാനും ആ ശു പ ത്രി യിലെത്തിക്കാനും, ആശുപത്രിയിൽ നിന്ന് നെഗറ്റീവായവരെ വീടുകളിലെത്തിക്കാനും സൗജന്യ സ്നേഹ വാഹന സർവ്വീസ് , നെഗറ്റീവായ വീടുകളിലും പൊതു ഇടങ്ങളിലും അണു നശീകരണം, അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുന്നതുൾപ്പടെയാണ് യൂത്ത് കെയർ തില്ലങ്കേരിയിൽ നടത്തുന്നത്.
യൂത്ത് കെയർ വളണ്ടിയർമാരായ രാഗേഷ് തില്ലങ്കേരി, പി വി സുരേന്ദ്രൻ, ജിബിൻ കുന്നുമ്മൽ, പി രജീഷ്, കെ അഭിലാഷ്, എം റയീസ്, എൻ കെ രോഹിത്ത് എന്നിവർ നേതൃത്വം നൽകി.
previous post