24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • മുതിരേരി വാൾ ഇക്കരെക്ഷേത്ര സന്നിധിയിൽ എത്തി…….. .
Kottiyoor

മുതിരേരി വാൾ ഇക്കരെക്ഷേത്ര സന്നിധിയിൽ എത്തി…….. .

കൊട്ടിയൂർ : വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവരുന്ന മുതിരേരി വാൾ ഇക്കരെക്ഷേത്ര സന്നിധിയിൽ എത്തി. വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് ‘ മുതിരേരി വാൾ വരവ് ‘ . കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയില്ല . ഹരിഗോവിന്ദാ വിളികളിൽ മുഖരിതമാകേണ്ടിയിരുന്ന ക്ഷേത്ര അന്തരീക്ഷം ഇന്ന് തികച്ചും ശാന്തമായിരുന്നു . വയനാട് മുതിരേരി ക്ഷേത്രത്തിൽ നിന്ന് സ്ഥാനിക ബ്രാഹ്മണനാണ് കാനന പാതകൾ താണ്ടി മുതിരേരി വാൾ സന്ധ്യയോടെ എഴുന്നള്ളിച്ചെത്തിച്ചത് . ഇക്കരെ ക്ഷേത്രത്തിലെത്തിച്ച വാൾ ശ്രീ കോവിലിൽ സൂക്ഷിക്കും . നാളെ അർധരാത്രിയോടെ ഭണ്ഡാരം എഴുന്നള്ളത്തിന്റെ കൂടെ കൊട്ടിയൂരിലെത്തുന്ന മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകൾക്കൊപ്പമാണ് മുതിരേരി വാളും അക്കരെ സന്നിധിയിലേക്ക് കൊണ്ടുപോകുക .

Related posts

എ​യ​ർ​പോ​ർ​ട്ട് റോ​ഡ്: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം

Aswathi Kottiyoor

വ​നാ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ.*

Aswathi Kottiyoor
WordPress Image Lightbox