23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന​ത്തി​ന് 251 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​ധ​ന​സ​ഹാ​യം
Kerala

സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന​ത്തി​ന് 251 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​ധ​ന​സ​ഹാ​യം

സ്കൂ​​​ള്‍ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ന് ഇ​​​ക്കൊ​​​ല്ലം കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മാ​​​യി 251.35 കോ​​​ടി രൂ​​​പ​​​യും 68,262 ടണ്‍ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​വും സം​​​സ്ഥാ​​​ന​​​ത്തി​​​ന് ല​​​ഭി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​നം സ​​​മ​​​ര്‍​പ്പി​​​ച്ച വാ​​​ര്‍​ഷി​​​ക വ​​​ര്‍​ക്ക്പ്ലാ​​​നി​​​നും ബ​​​ജ​​​റ്റ് പ്രൊ​​​പ്പോ​​​സ​​​ലു​​​ക​​​ള്‍​ക്കും കേ​​​ന്ദ്ര സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും സാ​​​ക്ഷ​​​ര​​​ത​​​യും വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി അ​​​നി​​​ത കാ​​​ര്‍​വാ​​​ളി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന പ്രോ​​​ഗ്രാം അ​​​പ്പ്രൂ​​​വ​​​ല്‍ ബോ​​​ര്‍​ഡ് യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി.

സം​​​സ്ഥാ​​​ന മാ​​​ന്‍​ഡേ​​​റ്റ​​​റി വി​​​ഹി​​​ത​​​മ​​​ട​​​ക്കം ആ​​​കെ 394.15 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ലി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്. എ​​​ന്നാ​​​ല്‍, പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ണ​​​റേ​​​റി​​​യം, ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ത്തി​​​ന്‍റെ ക​​​ട​​​ത്തു​​​കൂ​​​ലി എ​​​ന്നി​​​വ​​​യി​​​ലെ അ​​​ധി​​​ക​​​ബാ​​​ധ്യ​​​തകൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, പ​​​ദ്ധ​​​തി​​​ക്ക് 526 കോ​​​ടി രൂ​​​പ ഇ​​​തി​​​നോ​​​ട​​​കം സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ്കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​ടു​​​ക്ക​​​ള പ​​​ച്ച​​​ക്ക​​​റി​​​ത്തോ​​​ട്ട​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ലും ന​​​ല്ല​​​നി​​​ല​​​യി​​​ല്‍ അ​​​വ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ലും സം​​​സ്ഥാ​​​നം ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്ന് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം.​​​മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് ആ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന് വേ​​​ണ്ടി ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജീ​​​വ​​​ന്‍​ബാ​​​ബു, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​എ.​​​സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

സ്കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ന്നു​​​പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത് വ​​​രെ, നി​​​ല​​​വി​​​ലെ ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​താ അ​​​ല​​​വ​​​ന്‍​സ് വി​​​ത​​​ര​​​ണം തു​​​ട​​​രു​​​വാ​​​നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​വും പാ​​​ച​​​ക​​​ചെ​​​ല​​​വി​​​ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന തു​​​ക​​​യ്ക്ക് ന​​​ല്‍​കു​​​വാ​​​ന്‍ ക​​​ഴി​​​യു​​​ന്ന അ​​​വ​​​ശ്യ ഭ​​​ക്ഷ്യ വ​​​സ്തു​​​ക്ക​​​ളും ചേ​​​രു​​​ന്ന​​​താ​​​ണ് ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​താ അ​​​ല​​​വ​​​ന്‍​സ്.

Related posts

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

Aswathi Kottiyoor

സംസ്ഥാന ബജറ്റ്‌ 11ന്‌ ; ചെലവ്‌ കൂടുതൽ; വരുമാനം ഉയർത്തൽ വെല്ലുവിളി

Aswathi Kottiyoor

റിപ്പോ നിരക്കിൽ മാറ്റമില്ല ; വായ്‌പ നടുവൊടിക്കും , വായ്പാ​ഗുണഭോക്താക്കൾക്ക്‌ തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox