23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു………
Kerala

ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു………

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ ബാധിച്ച് അന്തരിച്ചു.
1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെതെഹിക്കടുത്തുള്ള മരോഡ ഗ്രാമത്തിലാണ് സുന്ദർലാൽ ബാഹുഗുന ജനിച്ചത്. 800 വർഷം മുമ്പ് ബംഗാളിൽ നിന്ന് തെഹ്രിയിലേക്ക് കുടിയേറിയവരാണ് തന്റെ കുടംബക്കാരെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കൌമാരകാലത്ത് സ്വാതന്ത്ര സമര മുഖത്തുണ്ടായിരുന്ന സുന്ദർലാൽ, 1960 കളിൽ ഉത്തർപ്രദേശിന്റെ (പിന്നീട് ഉത്തരാഖണ്ഡ്) വടക്ക് പടിഞ്ഞാൻ പ്രദേശത്തെ മലഞ്ചെരുവുകളിൽ ഗാന്ധിയൻ ആശയങ്ങളിലൂന്നി തൊട്ടുകൂടായ്മക്കെതിരെ പോരാടി. പിന്നീട് അദ്ദേഹം മദ്യ വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. പ്രസ്ഥാനത്തിലേക്ക് നിരവധി സ്ത്രീകൾ എത്തിചേർന്നു. ഈയൊരു സമയത്താണ് ഹിമാലയൻ മലനിരകളിലെ ഗ്രാമവാസികളെ വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് ഉത്തർപ്രദേശ് സർക്കാർ തടഞ്ഞത്. ഗ്രാമീണരായ സ്ത്രീകളെ ഇത് ഏറെ പ്രശ്നത്തിലാക്കി. രാജ്യത്തെ എക്കാലത്തെയും ശക്തനായ ഒരു പരിസ്ഥിതിവാദിയുടെ രൂപീകരണത്തിന് ഈ സംഭവങ്ങൾ കാരണമായി.

Related posts

‘സമൂഹ മാധ്യമങ്ങളിലും അച്ചടക്കം മറക്കരുത്’; അനാവശ്യ ഗ്രൂപ്പുകൾ വേണ്ടെന്ന് സിപിഎം.

Aswathi Kottiyoor

ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ന​ട​പ​ടി; അ​പ്പീ​ൽ വേ​ഗ​ത്തി​ലാ​ക്കി പോ​ലീ​സ്

Aswathi Kottiyoor

അങ്കണവാടിയിൽ പോകില്ല, കളിക്കാനിഷ്ടം; കുട്ടിയുടെ പാദം സ്റ്റൗവിൽ വച്ച് പൊള്ളിച്ചു’.

Aswathi Kottiyoor
WordPress Image Lightbox