22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാ​ലി​ന്യര​ഹി​ത കേ​ര​ളം അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം
Kerala

മാ​ലി​ന്യര​ഹി​ത കേ​ര​ളം അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം

അ​​​ഞ്ചു​​​വ​​​ർ​​​ഷം കൊ​​​ണ്ട് മാ​​​ലി​​​ന്യ ര​​​ഹി​​​ത കേ​​​ര​​​ളം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ലെ ഒ​​​ഴി​​​വു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​മെ​​​ന്നും പൊ​​​തു​​​മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ം. മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​വേ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്..

* കൃ​​​ഷി, അ​​​നു​​​ബ​​​ന്ധ​​​മേ​​​ഖ​​​ല​​​ക​​​ൾ, നൂ​​​ത​​​ന​​​വ്യ​​​വ​​​സാ​​​യം, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, വ​​​രു​​​മാ​​​നോ​​​ത്​​​പാ​​​ദ​​​ന സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും.

* ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം ന​​​വീ​​​ക​​​രി​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും പ്ര​​​ത്യേ​​​ക ന​​​യം.

* അ​​​ടു​​​ത്ത 25 വ​​​ർ​​​ഷം കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ലെ ജീ​​​വി​​​ത നി​​​ല​​​വാ​​​രം വി​​​ക​​​സി​​​ത രാ​​​ഷ്ട്ര​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​ക്കും.

* അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് നെ​​​ല്ലി​​​ന്‍റെ​​​യും പ​​​ച്ച​​​ക്ക​​​റി​​​യു​​​ടെ​​​യും ഉ​​​ത്​​​പാ​​​ദ​​​നം ഇ​​​ര​​​ട്ടി​​​യാ​​​ക്കും.​​​നാ​​​ളി​​​കേ​​​ര​​​ത്തി​​​ന്‍റെ​​​യും സു​​​ഗ​​​ന്ധ വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​സ്ക​​​ര​​​ണ​​​ത്തി​​​ന് വ്യ​​​വ​​​സാ​​​യ ശാ​​​ല​​​ക​​​ളു​​​ടെ ശ്രേ​​​ണി.

* റ​​​ബ​​​റി​​​ന്‍റെ​​​യും മ​​​റ്റും മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്രം.

* മ​​​ഴ​​​വെ​​​ള്ളം ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കി​​​ക്ക​​​ള​​​യാ​​​തെ സം​​​ഭ​​​രി​​​ക്കാ​​​ൻ വ​​​ലി​​​യ ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ.

* കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളെ സ്മാ​​​ർ​​​ട് കൃ​​​ഷി ഭ​​​വ​​​നു​​​ക​​​ളാ​​​ക്കും.​​​കൃ​​​ഷി​​​ക്കാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന അ​​​നു​​​ബ​​​ന്ധ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തും.

* സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ഭൂ​​​രേ​​​ഖ​​​ക​​​ളു​​​ടെ​​​യും സ​​​മ​​​കാ​​​ലി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ചേ​​​ർ​​​ക്കാ​​​ൻ സ​​​മ​​​യ​​​ബ​​​ന്ധി​​​ത പ​​​ദ്ധ​​​തി.

* 2025ഓ​​​ടെ പാ​​​ലു​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ൽ സ്വ​​​യം പ​​​ര്യാ​​​പ്ത​​​ത. മാം​​​സം, മു​​​ട്ട എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്​​​പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും.​​​പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ന​​​വീ​​​ക​​​രി​​​ക്കും.

* ഹാ​​​ർ​​​ഡ് ‌വേ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ നി​​​ക്ഷേ​​​പം വ​​​ർ​​​ധി​​​പ്പി​​​ക്കും.

* കാ​​​രാ​​​പ്പു​​​ഴ, ബാ​​​ണാ​​​സു​​​ര സാ​​​ഗ​​​ർ, പ​​​ഴ​​​ശി, ഇ​​​ട​​​മ​​​ല​​​യാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ൾ 2023-24 ഓ​​​ടെ പൂ​​​ർ​​​ണ​​​മാ​​​ക്കും.

Related posts

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor

ഗ്രീഷ്മ 7 ദിവസം കസ്റ്റഡിയിൽ; ഷാരോൺ ഗ്രീഷ്മയെ അപായപ്പെടുത്താൻ വന്നതായിക്കൂടേയെന്ന് പ്രതിഭാഗം.

Aswathi Kottiyoor
WordPress Image Lightbox