22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • *ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത*
Kerala

*ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത*

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊള്ളുന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കാലവര്‍ഷത്തിന് മുന്‍പായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുക. പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.
യാസ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്കായിരിക്കും ചുഴലിക്കാറ്റ് ഭീഷണിയുണ്ടാവുക. മെയ് 26ന് ശേഷം കാറ്റ് കരതൊടുമെന്നാണ് പ്രവചനം. അതേസമയം കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
അറബിക്കടലില്‍ പടിഞ്ഞാറന്‍കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണം.

Related posts

പാഠപുസ്‌തക രചന തുടങ്ങി ; എല്ലാ അധ്യായത്തിലും 
ഡിജിറ്റൽ ഉള്ളടക്കം , അധിക വായനയ്ക്ക്‌ ക്യു ആർ കോഡുകളും വെബ്‌സൈറ്റ്‌ ലിങ്കുകളും

Aswathi Kottiyoor

ഇഎ​സ്എ ​പ​രാ​തി​ക​ൾ​ക്കു​ള്ള സ​മ​യം നീ​ട്ടി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

Aswathi Kottiyoor

മഴക്കുറവ്‌ 45 ശതമാനം ; കാലവർഷം 20 മുതൽ പിൻവാങ്ങും

Aswathi Kottiyoor
WordPress Image Lightbox