രാജ്യത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി സംവാദിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജാഗ്രത കൈവിടരുത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തണം. പത്തിലധികം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു.
വാക്സിനേഷന് സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണം. കോവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണ്. വാക്സിനേഷന് കൂട്ടായ ഉത്തരവാദിത്തമാണ്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.