24.6 C
Iritty, IN
September 28, 2024
  • Home
  • Delhi
  • എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു………..
Delhi

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു………..

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ നടപടി. ഇതിന്റെ ഭാഗമായിഎസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതര ശാഖകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്.
പുതിയ ഇളവുകള്‍ പ്രകാരം ചെക്ക് ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്നും 1 ലക്ഷം രൂപ വരെ പിന്‍വലിക്കാം. നേരത്തേ ഇത് 50,000 രൂപയായിരുന്നു. കൂടാതെ ബാങ്കുകളിലെ വിത്ത്ഡ്രോവല്‍ ഫോറം ഉപയോഗിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായും ഉയര്‍ത്തി. നേരത്തെ 5,000 രൂപ മാത്രമായിരുന്നു ഇത്തരത്തില്‍ പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നത്.
ഇനി മുതല്‍ ഇതര ശാഖകളില്‍ നിന്ന് മൂന്നാം കക്ഷികള്‍ക്ക് ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുവാനും സാധിക്കും. 50,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി. നേരത്തെ മറ്റ് ശാഖകളില്‍ നിന്നും ഇത്തരത്തില്‍ മൂന്നാം കക്ഷികള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നില്ല.
പണം പിന്‍വലിക്കാനെത്തുന്ന മൂന്നാം കക്ഷികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്യും. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ 2021 സെപ്റ്റംബര്‍ മാസം 30 വരെയാണ് ഈ ഇളവുകള്‍ എസ്ബിഐ അനുവദിച്ചിരിക്കുന്നത്.

Related posts

മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ…………

Aswathi Kottiyoor

ഉദയ് യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു, മരണകാരണം കണ്ടെത്താനായില്ല

Aswathi Kottiyoor

ഇന്ന് ലോക നഴ്സസ് ദിനം

Aswathi Kottiyoor
WordPress Image Lightbox