24.4 C
Iritty, IN
July 3, 2024
  • Home
  • Iritty
  • വേ​റി​ട്ട പാ​ൽ സംഭര​ണ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ
Iritty

വേ​റി​ട്ട പാ​ൽ സംഭര​ണ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ

മാ​ട്ട​റ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക്ക​ർ​ഷ​ക​ർ​ക്കാ​യി മാ​തൃ​ക​യാ​ക്കാ​വു​ന്ന പു​തു​വ​ഴി​യു​മാ​യി ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ട​റ വാ​ർ​ഡ് മെം​ബ​ർ സ​രു​ൺ തോ​മ​സ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് വി​ല്പ​ന കു​റ​ഞ്ഞു എ​ന്ന കാ​ര​ണ​ത്താ​ൽ മി​ൽ​മ ഉ​ച്ച​യ്ക്കുശേ​ഷ​മു​ള്ള പാ​ൽ​ശേ​ഖ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. രാ​വി​ലെ എ​ടു​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇതോ​ടെ മ​ല​യോ​ര​ത്തെ ക്ഷീ​ര​ക്ക​ർ​ഷ​ക​ർ ക​ടുത്ത പ്ര​തി​സ​ന്ധി​യി​ലാ​​കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ക്ഷീ​ര​ക്ക​ർ​ഷ​ക​രെ ഒ​രു​ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ലെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ സ​രു​ണും സം​ഘ​വും രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നുമു​ത​ൽ പാ​ൽ ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. ക്ഷീ​ര​ക്ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ മെം​ബ​റും സം​ഘ​വും നേ​രി​ട്ടെ​ത്തി​യാ​ണ് പാ​ൽ ശേ​ഖ​ര​ണം. തു​ട​ർ​ന്ന് നാ​ട്ടി​ൽ ഓ​ർ​ഡ​ർ എ​ടു​ത്ത മു​ഴു​വ​ൻ വീ​ടു​ക​ളി​ലും പാ​ൽ എ​ത്തി​ച്ചു.
മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ട​ൻ പാ​ൽ വി​ത​ര​ണം ചെ​യ്‌​താ​ൽ കി​ട്ടു​ന്ന പ​ര​മാ​വ​ധി വി​ല 50 രൂ​പ​യാ​ണ്. ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ പോ​ലും 48 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് കി​ട്ടു​ന്ന വി​ല 40 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. എ​ന്നാ​ൽ അ​വി​ടെ​യും പു​തു​മാ​തൃ​ക​യാ​ണ് മെം​ബ​റും സം​ഘ​വും തീ​ർ​ക്കു​ന്ന​ത്. പാ​ൽ വി​റ്റു കി​ട്ടു​ന്ന തു​ക​യാ​യ 50 രൂ​പത​ന്നെ ക​ർ​ഷ​ക​ർ​ക്കും ന​ൽ​കി​ക്കൊ​ണ്ടാ​ണ് പാ​ൽ ശേ​ഖ​ര​ണം. പാ​ൽ എ​ടു​ക്കു​മ്പോ​ൾത്തന്നെ പ​ണ​വും ന​ൽ​കും. വേ​റി​ട്ട മാ​തൃ​ക​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്. കി​ട്ടി​യ പാ​ലി​നെ​ക്കാ​ളും ഓ​ർ​ഡ​ർ ല​ഭി​ച്ചെ​ന്നും പ​ല​ർ​ക്കും അ​ടു​ത്തദി​വ​സം മാ​ത്ര​മേ പാ​ൽ കൊ​ടു​ക്കാ​ൻ സാ​ധി​ക്കൂവെ​ന്നും സ​രു​ൺ പ​റ​ഞ്ഞു.
ല​ക്ഷ​ക്ക​ണ​ക്കി​ന് ക്ഷീ​ര​ക്ക​ർ​ഷ​ക​രു​ടെ വി​യ​ർ​പ്പി​ന്‍റെ ഫ​ലംകൊ​ണ്ട് വ​ള​ർ​ന്ന മി​ൽ​മ പ്ര​തി​സ​ന്ധി​യി സ​മ​യ​ത്ത് ക​ർ​ഷ​ക​രെ കൈ​വി​ട്ട​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പാ​ൽ ഒ​ഴു​ക്കി പ്ര​തി​ഷേ​ധി​ക്കാ​തെ ക​ർ​ഷ​ക​രെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള പ്ര​തി​ഷേ​ധംത​ന്നെ​യാ​ണ് ഇ​തെ​ന്നും സ​രു​ൺ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ പി​ന്തു​ണ​യ്ക്കു​മെ​ങ്കി​ൽ മു​ന്നോ​ട്ടും ഈ ​പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും പ​ര​മാ​വ​ധി വി​ല ന​ൽ​കി പാ​ൽ ശേ​ഖ​രി​ച്ച് ഈ ​വാ​ർ​ഡി​ൽത്തന്നെ വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ക​ർ​ന്നു​പോ​യേ​ക്കാ​മാ​യി​രു​ന്ന ഞ​ങ്ങ​ളെ ചേ​ർ​ത്തുപി​ടി​ച്ച മെം​ബ​ർ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നാ​ണ് സു​ര​ക്ഷി​ത​ത്വം ന​ൽ​കി​യ​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​ക​ര​ണം. പലയിടത്തും പാ​ൽ ഒ​ഴു​ക്കി​യു​ള്ള പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി ന​ട​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഒ​രു വാ​ർ​ഡ് മെം​ബ​ർ പാ​ൽ ശേ​ഖ​ര​ണ​വും വി​ല്പ​ന​യും ന​ട​ത്തി​യ​ത്.
നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​കോ​വി​ഡ് കാ​ല​ത്തും സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഡാ​ണ് മാ​ട്ട​റ. മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ് സം​വി​ധാ​ന​മു​ള്ള മെം​ബ​റാ​ണ് സ​രു​ൺ. പാ​ൽ വി​ത​ര​ണ പ​രി​പാ​ടി​ക്ക് വാ​ഹ​ന​ത്തി​ന് എ​ണ്ണ​യ​ടി​ക്കാ​നു​ള്ള പ​ണം ഗ്രാ​മ​ത്തി​ലെ പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും മു​ഴു​വ​ൻ പാ​ലി​നും ഓ​ർ​ഡ​ർ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ പാ​ൽ പൂ​ർ​ണ​മാ​യും ശേ​ഖ​രി​ക്കു​മെ​ന്നും സ​രു​ൺ പ​റ​ഞ്ഞു.
പാ​ൽ ശേ​ഖ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​രാ​യ അ​നൂ​പ് ത​ങ്ക​ച്ച​ൻ, പ്ര​കാ​ശ് വ​ട​ക്കേ​ൽ, അ​മ​ൽ വ​ര​മ്പു​ങ്ക​ൽ, ജോ​ബി​ൻ പു​ന്നാ​പ്പ​ള്ളി​ൽ, സി.​ഡി. അ​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ഇരിട്ടി പോസ്റ്റ് ഓഫിസിലെ റിട്ട: പോസ്റ്റ്മാൻ എം.ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

Aswathi Kottiyoor

കൂട്ടുപുഴയിൽ വാഹന പരിശോധന നടത്തിയതിൽ 20 ഗ്രാം കഞ്ചാവുമായി ഏഴോം ശ്രീസ്ത സ്വദേശിയായ

Aswathi Kottiyoor

ശ്രീനാരായണ മഹാസമാധി ദിനാചരണം സെപ്റ്റംബർ 21ന്

Aswathi Kottiyoor
WordPress Image Lightbox