കണ്ണൂർ: ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം മാങ്ങാട്ടുപറമ്പ കെഎപി നാലാം ബറ്റാലിയന് ആസ്ഥാനത്ത് തുറന്നു.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ്മ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഓക്സിജന്‍ സൗകര്യത്തോടെയുള്ള 20 കിടക്കകള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാർ എന്നിവരുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.