22.9 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • പാല്‍ സംഭരണം; കൊട്ടിയൂരിൽ പാല്‍ മറിച്ചു കളഞ്ഞ് ക്ഷീരകർഷകരുടെ പ്രതിഷേധം
Kottiyoor

പാല്‍ സംഭരണം; കൊട്ടിയൂരിൽ പാല്‍ മറിച്ചു കളഞ്ഞ് ക്ഷീരകർഷകരുടെ പ്രതിഷേധം

കൊട്ടിയൂര്‍: ഉച്ചയ്ക്ക് ശേഷം പാല്‍ സംഭരണം നിര്‍ത്തിയ മില്‍മയുടെ നടപടിയില്‍ പ്രതിഷേധിച്ച് 150 ലിറ്റര്‍ പാല്‍ മറിച്ചു കളഞ്ഞ് പ്രതിഷേധിച്ചു.കൊട്ടിയൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പൊട്ടന്‍തോട് സബ് സെന്ററിന്റെ നേതൃത്വത്തില്‍ 15 ഓളം കര്‍ഷകരാണ് പാല്‍ മറിച്ചു കളഞ്ഞ് പ്രതിഷേധിച്ചത്.ടെന്‍സില്‍ വടക്കയില്‍ എന്ന കര്‍ഷകന്റെ മാത്രം 45 ലിറ്റര്‍ പാല്‍ മറിച്ചു കളഞ്ഞു. വില്‍സണ്‍ വടക്കയില്‍,മാത്യു പയ്ത്തനാല്‍, സാബു വടക്കയില്‍, മത്തച്ചന്‍ കൊല്ലിയില്‍, ഷിബു അലുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പാൽ ചുരം റോഡിനോടുള്ള അവഗണന ജനങ്ങളോടുള്ള വെല്ലുവിളി

Aswathi Kottiyoor

പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

Aswathi Kottiyoor

കൊട്ടിയൂർ ഐ .ജെ. എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണം

Aswathi Kottiyoor
WordPress Image Lightbox