26 C
Iritty, IN
July 6, 2024
  • Home
  • aralam
  • കോവിഡ് വ്യാപനം: ആറളം പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചു………
aralam

കോവിഡ് വ്യാപനം: ആറളം പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചു………

ഇരിട്ടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ആറളം പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചു. വിയറ്റ്നാം, ആറളം ഫാം ബ്ലോക്ക് പതിമ്മൂന്നിലെ അൻപത്തഞ്ച് പ്രദേശങ്ങൾ എന്നിവയാണ് അടച്ചത്. രോഗവ്യാപനത്തെ തുടർന്ന് പഞ്ചായത്ത് സുരക്ഷാസമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് അടച്ചത്.

ആറളം ഫാം 13-ാം ബ്ലോക്കിലെ 55 പ്രദേശത്ത് തിങ്കളാഴ്ച 53 പേർക്ക് ടെസ്റ്റ് നടത്തിയപ്പോൾ 39 പേർക്ക് പോസിറ്റീവായിരുന്നു. വിയ്റ്റ്നാമിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ സാഹചര്യത്തിലാണ് രണ്ട് പ്രദേശവും പൂർണമായും അടയ്ക്കാൻ തീരുമാനിച്ചത്. ഇവിടെങ്ങളിൽ ആർ.ആർ.ടി. അംഗങ്ങളുടെ സേവനം ലഭ്യമാക്കി ഹോം ഡെലിവറി നടത്താനാണ് തീരുമാനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് കെ.പി. രാജേഷ് അറിയിച്ചു.

Related posts

ചെത്ത് തൊഴിലാളിയുടെ മരണം – ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും 21 ആനകളെ വനത്തിലേക്ക് തുരത്തി

Aswathi Kottiyoor

ലാബ് അറ്റ് ഹോം ഗണിത ശില്പശാല സംഘടിപ്പിച്ചു……… .

Aswathi Kottiyoor

ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox