24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 500 പേ​ർ: പ്ര​വേ​ശ​നം പാ​സു​ള്ള​വ​ർ​ക്ക്; കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഹാ​ജ​രാ​ക്ക​ണം
Kerala

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 500 പേ​ർ: പ്ര​വേ​ശ​നം പാ​സു​ള്ള​വ​ർ​ക്ക്; കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഹാ​ജ​രാ​ക്ക​ണം

ര​ണ്ടാം ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ 500 പേ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​വേ​ശ​നം പാ​സു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണെ​ന്നും 48 മ​ണി​ക്കൂ​ര്‍ മു​ന്‍​പ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം കൈ​വ​ശ​മു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് 2.45 ന് ​മു​ന്‍​പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം. ടെ​സ്റ്റ് റി​സ​ള്‍​ട്ടോ ര​ണ്ട് വാ​ക്‌​സി​നും എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്ക​ണം. എം​എ​ല്‍​എ​മാ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ തു​റ​സാ​യ സ്ഥ​ല​ത്താ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്റ്റേ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് 500 വ​ലി​യ സം​ഖ്യ അ​ല്ല. 140 എം​എ​ല്‍​എ​മാ​ര്‍ ഉ​ണ്ട്. ഇ​വ​രെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യി​ല്ല. ന്യാ​യാ​ധി​പ​ന്‍​മാ​രെ​യും അ​നി​വാ​ര്യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക്ഷ​ണി​ക്കു​ന്നു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ന്ന് തൂ​ണു​ക​ളെ​യും ച​ട​ങ്ങി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യേ മ​തി​യാ​കു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് 500 പേ​ര്‍.

ക​ഴി​ഞ്ഞ സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ 40,000 പേ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​പ്രാ​വ​ശ്യം സം​ഖ്യ ചു​രു​ക്കി​യ​ത്.

കേ​ര​ള​ത്തി​ലെ ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വേ​ദി. ജ​ന​ങ്ങ​ളു​ടെ അ​ടു​ത്ത് വ​ന്ന് ന​ന്ദി പ​റ​യാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല, ജ​ന​ങ്ങ​ള്‍​ക്ക് മ​ഹാ​മാ​രി മൂ​ലം വ​രാ​നും ക​ഴി​യി​ല്ല. വ​രാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ട്ടും വ​രാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രെ ഹൃ​ദ​യ പൂ​ര്‍​വം അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞ വൈ​കി​പ്പി​ച്ച​ത് പോ​ലും ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു. ച​ട​ങ്ങ് കാ​ണാ​ന്‍ ക​ട​ല്‍​ക​ട​ന്ന് വ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ പോ​ലു​മു​ണ്ട്. എ​ന്നാ​ല്‍ സ​ത്യ​പ്ര​തി​ജ്ഞ അ​നി​ശ്ചി​ത​മാ​യി വൈ​കി​പ്പി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​തു​ട​ര്‍​ച്ച​യി​ല്‍ അ​ക​മ​ഴി​ഞ്ഞ് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. ഈ ​വി​ജ​യം ഉ​റ​പ്പി​ക്കാ​ന്‍ നി​സ്വാ​ര്‍​ഥ​മാ​യി അ​ഹോ​രാ​ത്രം പ​ണി​പ്പെ​ട്ട​വ​രു​ണ്ട്. സ്ഥി​തി​ഗ​തി​ക​ള്‍ മാ​റു​മ്പോ​ള്‍ ഈ ​വി​ജ​യം ന​മു​ക്ക് ഒ​രു​മി​ച്ച് വി​പു​ല​മാ​യ തോ​തി​ല്‍ ആ​ഘോ​ഷി​ക്കാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

തി​യ​റ്റ​റു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ലി​ൽ 50 ശ​ത​മാ​നം ഇ​ള​വ്; ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി

Aswathi Kottiyoor

ബജറ്റില്‍ നല്ല പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാനത്തെ വ്യാപാരികള്‍

Aswathi Kottiyoor

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം: സുപ്രീംകോടതി ഇന്നു വാദം കേൾക്കും

Aswathi Kottiyoor
WordPress Image Lightbox