സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന്റെ വില 36,000 പിന്നിട്ടു. പവന് 36,120 രൂപയിലും ഗ്രാമിന് 4,515 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മേയ് ഒന്നിന് പവന് 35,040 രൂപയായിരുന്നു വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില ഉയർന്ന് 36,000 പിന്നിടുകയായിരുന്നു. ഈ മാസം മാത്രം പവന് 1,080 രൂപയാണ് കൂടിയത്.