28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ടൗ​ട്ടെ ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്ക്; ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ
Kerala

ടൗ​ട്ടെ ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്ക്; ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ

തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ നി​ല​വി​ലെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്നി​ല്ല.

പ​ക്ഷേ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ ന്ന് ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം തു​ട​രു​ക​യാ​ണ്.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മോ അ​തി​ശ​ക്ത​മോ ആ ​മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലീ​മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 115 മി​ല്ലീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം ഞാ​യ​റാ​ഴ്ച​ ഉ​ച്ച​വ​രെ കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യി​രി​ക്കും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വൈ​കു​ന്നേ​ര​ത്തോ​ടെ അ​മി​നി ദ്വീ​പ് തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 190 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്ക്പ​ടി​ഞ്ഞാ​റും ഗോ​വ​യി​ലെ പാ​നാ​ജി തീ​ര​ത്ത് നി​ന്ന് 330 കി​ലോ​മീ​റ്റ​ർ തെ​ക്കു-​തെ​ക്കു​പ​ടി​ഞ്ഞാ​റു​മാ​യി സ്ഥി​തി ചെ​യ്തി​രു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 11 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​ട​ക്ക്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ചാ​രം തു​ട​രു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച​ പു​ല​ർ​ച്ചെ​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ദ​ർ, ന​ലി​യ തീ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നു​മാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം.

Related posts

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്‌ഠൻ ചുമതലയേറ്റു

കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികൾ -മുഖ്യമന്ത്രി

Aswathi Kottiyoor

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.

Aswathi Kottiyoor
WordPress Image Lightbox