21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി….
Thiruvanandapuram

കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി….

തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ കേരളത്തിൽ മ്യുക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. വായുവിലുള്ള മ്യുക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാകുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. കോവിഡ് ബാധിതർ, പ്രമേഹരോഗികൾ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണ്.
കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ്
മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡൽഹി എയിംസിൽ മാത്രം 23 പേർക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച 400-500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു.

Related posts

പി.എസ്‌.സി പരീക്ഷകൾ മാറ്റി…..

Aswathi Kottiyoor

ബഫർസോൺ: ജനവാസ മേഖല ഒഴിവാക്കാൻ വനം വകുപ്പിന് ചുമതല.

Aswathi Kottiyoor

കോവിഡ് വ്യാപനം, കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; 7 മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസസമ്മേളനം

Aswathi Kottiyoor
WordPress Image Lightbox