24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി; ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്ന് കെഎസ്ഇബി ചെയർമാൻ….
Thiruvanandapuram

സംസ്ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി; ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്ന് കെഎസ്ഇബി ചെയർമാൻ….

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ സംസ്ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. നിലവിലത്തെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്നും കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതിനാൽ ഇവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിച്ചാൽ ജനങ്ങളുടെ ജീവന് ആപത്താണ്.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അപകടം ഒഴിവാക്കുന്നതിനായി ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്യേണ്ടി വരുന്നുണ്ട്. കൂടാതെ മരങ്ങൾ വൈദ്യുതി കമ്പികളിൽ വീണും പോസ്റ്റ് ഒടിഞ്ഞും കിടക്കുന്ന സാഹചര്യമാണ്. എല്ലാ സ്ഥലത്തും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മഴയ്ക്ക് ശമനം വന്നാൽ കൂടുതൽ സ്ഥലങ്ങളിൽ കണക്ഷൻ പുനസ്ഥാപിക്കാനാകുമെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.

Related posts

കേന്ദ്രബജറ്റ്‌ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിച്ചു: എ കെ ബാലൻ

Aswathi Kottiyoor

വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് ഇളവ് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.

Aswathi Kottiyoor

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലം ജൂലൈ 21ന്.*

Aswathi Kottiyoor
WordPress Image Lightbox