ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചുവന്ന കോവിഡ് പരിശോധന കേന്ദ്രവും വാക്സിനേഷൻ കേന്ദ്രവും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി. ആന്റിജൻ, ആർ ടി പി സി ആർ പരിശോധനകൾ ഇനി ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ സജ്ജമാക്കിയ കേന്ദ്രത്തിലായിരിക്കും നടത്തുക. ഒ പിയിൽ റജിസ്ട്രർ ചെയ്ത ശേഷം പരിശോധന കേന്ദ്രത്തിൽ എത്തണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ അറിയിച്ചു. കോവിഡ് വാക്‌സിനേഷൻ കേന്ദ്രവും ഇനിമുതൽ ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രവർത്തിക്കുക.