22.5 C
Iritty, IN
November 21, 2024
  • Home
  • Kozhikkod
  • കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു….
Kozhikkod

കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു….

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈ മാസം 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ എലിപ്പനി, ഷിഗല്ല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മണിയൂര്‍ മേഖലയിൽ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോട് 11 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പോസറ്റിവിറ്റി നിരക്ക് കൂടുതല്‍ ഉള്ള കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ രണ്ട് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ ജില്ലയിൽ രണ്ട് ഷിഗല്ലെ കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഷിഗല്ലയുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. വീടും പരിസരവും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാഹര്യം ഒരുക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ തുടങ്ങി.

Related posts

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ….

Aswathi Kottiyoor

രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു

Aswathi Kottiyoor

പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

Aswathi Kottiyoor
WordPress Image Lightbox