25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 18-നും 45-നും ഇടയിലുള്ളവർക്ക് ഇന്നുമുതൽ രജിസ്റ്റർചെയ്യാം; വാക്സിൻ വിതരണം തിങ്കളാഴ്ചമുതൽ……….
Kerala

18-നും 45-നും ഇടയിലുള്ളവർക്ക് ഇന്നുമുതൽ രജിസ്റ്റർചെയ്യാം; വാക്സിൻ വിതരണം തിങ്കളാഴ്ചമുതൽ……….

തിരുവനന്തപുരം:സംസ്ഥാനത്ത് 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ തിങ്കളാഴ്ചമുതൽ കോവിഡ് പ്രതിരോധമരുന്ന് നൽകും. ഇതിനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പ്രായത്തിൽ മറ്റുരോഗമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ മരുന്ന് ലഭിക്കുക.18-നും 44 വയസ്സിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷൻ നേരത്തേ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്യാത്തവർ https://www.cowin.gov.in വഴി രജിസ്റ്റർ ചെയ്യുക. അതിനുശേഷം മുൻഗണന ലഭിക്കുന്നതിന് https://covid19.kerala.gov.in/vaccine/ൽ പ്രവേശിക്കുക. മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി. ലഭിക്കും.

ഒ.ടി.പി. നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും. ജില്ല, പേര്, ലിംഗം, ജനനവർഷം, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം, കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐ.ഡി. എന്നിവ നൽകുക. ഇതോടൊപ്പം അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. രോഗങ്ങളുടെ പട്ടികയും സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്രയും നൽകിയശേഷം സബ്മിറ്റ് ചെയ്യാം.നൽകിയ രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ചശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ്. വഴി അറിയിക്കും. കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിൻമെന്റ് എസ്.എം.എസ്., ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.

*ഇന്നുമുതൽ കോവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രം.*
സംസ്ഥാനത്ത് കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ ശനിയാഴ്ച മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണ് ഈ മാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു.രണ്ടാം ഡോസ് എടുക്കുമ്പോൾ 84 മുതൽ 112 ദിവസങ്ങളുടെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിച്ചത്. കോവാക്സിൻ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതുപോലെ നാലുമുതൽ ആറ് ആഴ്ചക്കുള്ളിൽ എടുക്കണം.

ആംബുലൻസ് ഡ്രൈവർമാരിൽ വാക്സിൻ എടുക്കാത്തവർക്ക് അടിയന്തരമായി ലഭ്യമാക്കും -മുഖ്യമന്ത്രി പറഞ്ഞു..

Related posts

ലഹരി വിരുദ്ധ ശൃംഖല നവംബർ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor

ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്; മാർച്ച് 1ന് വോട്ടെണ്ണൽ

Aswathi Kottiyoor

വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
WordPress Image Lightbox