കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന് ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്സിൻ നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച അതിശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.