കേരളത്തിലൂടെയുള്ള മൂന്നു ട്രെയിനുകൾ കൂടി റദ്ദാക്കി. ഈ മാസം 31 വരെയാണ് സർവീസ് നിർത്തിവച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാർ കുറവായതിനാലാണ് നടപടി.
കൊച്ചുവേളി-മംഗളൂരു, കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകളെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.