24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • കൊവിഡ് രണ്ടാം തരംഗം: ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി….
Newdelhi

കൊവിഡ് രണ്ടാം തരംഗം: ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി….

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതീവവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്‌സിജൻ, മരുന്ന് ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി. സംസ്ഥാനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡാനന്തര രോഗമായ മ്യൂക്കോമൈക്കോസിസിനുള്ള മരുന്ന് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു.

പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ ആണ്. മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയേക്കും.ലോക്‌ഡൗൺ നീട്ടണമെന്ന് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും മറ്റു മന്ത്രിമാരും ശുപാർശ ചെയ്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 46,781 പുതിയ രോഗികൾ ഉള്ളതായി റിപ്പോർട്ട്‌ ചെയ്തു. 816 പേർ മരിക്കുയും ചെയ്തു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന കേസ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കർണാടകയിലും തമിഴ്നാട്ടിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ് . ബംഗളുരുവിൽ 16,286 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പുനെയെ മറികടന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമായി ബെംഗളൂരു മാറി. പത്ത് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് ബെംഗളുരുവിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Related posts

75 ദിവസത്തിനിടെ രാജ്യത്ത് ഏ‌റ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന നിരക്ക്; 70,421 പേർക്ക് രോഗം സ്ഥിരീകരിച്ചു, 3921 മരണം, സംസ്ഥാനങ്ങളിൽ മുന്നിൽ തമിഴ്‌നാടും കേരളവും…

Aswathi Kottiyoor

യുഎഇ പ്രസിഡന്റ് അന്തരിച്ചു

Aswathi Kottiyoor

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

Aswathi Kottiyoor
WordPress Image Lightbox