24.9 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • കോവിഡ് വ്യാപനം : ഡി.ആർ.ഡി.ഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം…
Newdelhi

കോവിഡ് വ്യാപനം : ഡി.ആർ.ഡി.ഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം. 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ ആണ് വാങ്ങുന്നത്. പി.എം കെയർ ഫണ്ട് ഉപയോഗിച്ചാണ്
ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങുക. ഇതിനായി 322.5 കോടി പി.എം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചു.

കൊവിഡ് രോഗികൾക്ക് ഒക്‌സിജൻ ലെവലിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഓക്‌സിജൻ നൽകുന്നത് നിയന്ത്രിക്കുന്നതിന് ഡി.ആർ.ഡി.ഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണ് വാങ്ങുന്നത്. ഡി.ആർ.ഡി.ഒ സാങ്കേതികവിദ്യ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറി രാജ്യത്തുടനീളം ഉത്പാദനം നടത്തനാണ് തീരുമാനം.
ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറക്കാൻ കഴിയുന്നതാണ് ഓക്‌സി കെയർ സംവിധാനം.

Related posts

ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു…..

Aswathi Kottiyoor

എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി കേന്ദ്രം…

Aswathi Kottiyoor

ഇന്ത്യയ്ക്ക് 59 റൺസ് വിജയം, പരമ്പര സ്വന്തം (3–1) ; പന്ത്, സഞ്ജു, ആവേശ് ഖാൻ തിളങ്ങി.

Aswathi Kottiyoor
WordPress Image Lightbox