30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടിയിലെ ആദ്യകാല സ്വർണ്ണ വ്യാപാരി പി.വി.അബ്ദുൾ സലാം കൊവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടു………….
Iritty

ഇരിട്ടിയിലെ ആദ്യകാല സ്വർണ്ണ വ്യാപാരി പി.വി.അബ്ദുൾ സലാം കൊവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടു………….

ഇരിട്ടി : ഇരിട്ടിയിലെ ആദ്യകാല സ്വർണ്ണ വ്യാപാരിയും അർച്ചന ജ്വല്ലറിയുടമയുമായിരുന്ന ഉളിയിൽ പൊമ്മാണം വീട്ടിൽ പി.വി.അബ്ദുൾ സലാം (67)നിര്യാതനായി

രണ്ടാഴ്ച്ച മുൻപ് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും അനുബന്ധ അസുഖത്തിന് ചികിത്സ തുടരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്

ദീർഘകാലം ഇരിട്ടിയിൽ സ്വർണ്ണ വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാര സംരഭകനായിരുന്ന പി.വി.അബ്ദുൾ സലാം തൻ്റെ സ്ഥാപനത്തിൻ്റെ പേരു ചേർത്ത് “അർച്ചന സലാം ” എന്ന പേരിലാണ് സുഹ്യത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്

ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് രാത്രിയോടെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇരിട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും

ഭാര്യ: നസീമ
മക്കൾ: സഫൂറ, സാജിദ, നൗഫീന, സിറാസ്

മരുമക്കൾ: ഷെമീർ (ബിസിനസ്സ്, വീരാജ് പേട്ട ), നവീം ( ട്രാവൽ ഏജൻസി.കണ്ണൂർ), ഫിറോസ് (ബിസിനസ്സ് ബംഗലുരു) ഷാന

സഹോദരങ്ങൾ: പി.വി.മുഹമ്മദ് ഹാജി (പൊമ്മാണം ടൂറിസ്റ്റ് ഹോം,ഇരിട്ടി ), പി.വി.ഷംസുഹാജി (ബിസിനസ്സ്, ഇരിട്ടി ), കുഞ്ഞലീമ, അയിഷു, മുഹഷിനത്ത്, പരേതയായ കുഞ്ഞിപ്പാത്തു

Related posts

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള ട്രയാജിങ് സംവിധാനം ഇന്ന് മുതൽ

Aswathi Kottiyoor

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

Aswathi Kottiyoor

നടുവനാട് നാട്ടുകൂട്ടായ്മ്മയുടെ ഓൾ കേരള വോളിബാൾ ടൂർണ്ണന്റെ നാളെ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox