21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala

വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഇ​ടു​ക്കി ജി​ല്ല​യി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല. പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം

∙ മേ​യ് 10 മു​ത​ൽ 12 വ​രെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നീ സ​മു​ദ്ര മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​മീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

∙ മേ​യ് 13ന് ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നീ സ​മു​ദ്ര മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 60 കി​മീ വ​രെ വേ​ഗ​ത​യി​ലും വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

∙ മേ​യ് 14ന് ​തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നീ സ​മു​ദ്ര മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 60 കി​മീ വ​രെ വേ​ഗ​ത​യി​ലും വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ്ര​സ്‌​തു​ത ദി​വ​സം മേ​ൽ പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല.

Related posts

യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിലവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: മന്ത്രി കെ. എൻ. ബാലഗോപാൽ

Aswathi Kottiyoor

കാ​വി പ​ട​ർ​ത്തി ക​ർ​ണാ​ട​ക; പാ​ഠ പു​സ്ത​ക​ത്തി​ൽ​നി​ന്ന് ഗു​രു​വി​നെ പു​റ​ത്താ​ക്കി

Aswathi Kottiyoor

യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സർവീസുകൾ ഇ​ന്നു പുനരാരംഭിക്കും.

Aswathi Kottiyoor
WordPress Image Lightbox