27.5 C
Iritty, IN
October 6, 2024
  • Home
  • Delhi
  • രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം, ആശങ്കയൊഴിയാതെ കേരളവും തമിഴ്നാടും കർണാടകയും…
Delhi

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം, ആശങ്കയൊഴിയാതെ കേരളവും തമിഴ്നാടും കർണാടകയും…

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിന് താഴെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥാനങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന  രീതിയിലേക്കെത്തുന്നതിന്റെ സൂചനകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നാല് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയായി. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്നുണ്ട്.
എന്നാൽ കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി കുറഞ്ഞു. ഓക്സിജൻ ആഭ്യന്തര ഉത്പാദനം കൂട്ടി. പ്രതിസന്ധി തടയാനായി ദ്രാവക ഓക്സിജൻ ഇറക്കുമതി ചെയ്തുവെന്നും മന്ത്രാലയം വിശദീകരിച്ചു. 

Related posts

ഇടപെടരുത്, ചിന്തിക്കാനാകാത്ത പ്രത്യാഘാതമുണ്ടാകും: ലോകരാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി പുതിന്‍

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം* *കടന്നു;മൂന്നാം തരംഗത്തില്‍ മരിച്ചവരില്‍ 90 %* *വാക്സിനെടുക്കാത്തവര്‍

Aswathi Kottiyoor

രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു….

Aswathi Kottiyoor
WordPress Image Lightbox