• Home
  • Andhrapradesh
  • ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ വിതരണത്തിലുണ്ടായ തടസ്സം മൂലം 11 രോഗികള്‍ മരിച്ചു…..
Andhrapradesh

ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ വിതരണത്തിലുണ്ടായ തടസ്സം മൂലം 11 രോഗികള്‍ മരിച്ചു…..

ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ വിതരണത്തിലുണ്ടായ തടസ്സം മൂലം 11 രോഗികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഏകദേശം 45 മിനിറ്റോളം ഓക്സിജൻ വിതരണം തടസപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വന്നതായാണ് സൂചന. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം മൂന്നര ലക്ഷത്തിൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തി. മരണസംഖ്യ 500 ന് മുകളില്‍ തുടരുന്നു. 37, 236 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61, 607 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ പ്രതിദിന കേസുകള്‍ കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 39, 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 596 പേര്‍ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 28, 978ഉം ഉത്തര്‍പ്രദേശില്‍ 21, 277 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Related posts

പി.ടി.7-ന്റെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം.*

Aswathi Kottiyoor
WordPress Image Lightbox