കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വാക്സിന് ക്ഷാമവും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 3.64 ലക്ഷം ഡോസ് വാക്സിന് മാത്രമാണ്. ഇതില്‍ 1,67,420 ഡോസ് കോവാക്സിനും 1,97,250 ഡോസ് കോവിഷീല്‍ഡ് വാക്സിനുമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വരെയുള്ള കണക്കാണിത്.ഇതുവരെ ആകെ 79,33,869 ഡോസ് വാക്സിനുകളാണ് സംസ്ഥാനത്തു വിതരണം ചെയ്തത്. ഇതില്‍ 61,69,310 ഡോസ് നല്‍കിയത് ആദ്യ ഡോസുകാര്‍ക്കും 17,64,559 ഡോസ് നല്‍കിയത് രണ്ടാം ഡോസുകാര്ക്കുമാണ്.
കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍ നിന്ന് 4.75 ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാക്സിന് ക്ഷാമത്തിന് താത്കാലിക ആശ്വാസവുമായിരുന്നു. നിലവിലെ കണക്കു പ്രകാരം ഏതാനും ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള വാക്സിന് മാത്രമാണ് സംസ്ഥാനത്തുള്ളത്.
ഈയാഴ്ച കൂടുതല്‍ ഡോസ് വാക്സിന് എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വാക്സിന് വിതരണം പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
രണ്ടാം ഡോസുകാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കുന്നത് 80 വയസിനു മുകളിലുള്ളവര്‍ക്കും. 18 നും 45 നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് വാക്സിന് ക്ഷാമം തുടരുന്നു; സ്റ്റോക്ക് 3.64 ലക്ഷം ഡോസ്
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വാക്സിന് ക്ഷാമവും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 3.64 ലക്ഷം ഡോസ് വാക്സിന് മാത്രമാണ്. ഇതില്‍ 1,67,420 ഡോസ് കോവാക്സിനും 1,97,250 ഡോസ് കോവിഷീല്‍ഡ് വാക്സിനുമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വരെയുള്ള കണക്കാണിത്.ഇതുവരെ ആകെ 79,33,869 ഡോസ് വാക്സിനുകളാണ് സംസ്ഥാനത്തു വിതരണം ചെയ്തത്. ഇതില്‍ 61,69,310 ഡോസ് നല്‍കിയത് ആദ്യ ഡോസുകാര്‍ക്കും 17,64,559 ഡോസ് നല്‍കിയത് രണ്ടാം ഡോസുകാര്ക്കുമാണ്.
കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍ നിന്ന് 4.75 ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാക്സിന് ക്ഷാമത്തിന് താത്കാലിക ആശ്വാസവുമായിരുന്നു. നിലവിലെ കണക്കു പ്രകാരം ഏതാനും ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള വാക്സിന് മാത്രമാണ് സംസ്ഥാനത്തുള്ളത്.
ഈയാഴ്ച കൂടുതല്‍ ഡോസ് വാക്സിന് എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വാക്സിന് വിതരണം പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.രണ്ടാം ഡോസുകാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കുന്നത് 80 വയസിനു മുകളിലുള്ളവര്‍ക്കും. 18 നും 45 നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.