23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് വമ്പൻ ഹിറ്റുകളുടെ ‘രാജാവ്’…………
Kerala

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് വമ്പൻ ഹിറ്റുകളുടെ ‘രാജാവ്’…………

കോട്ടയം: മലയാള സിനിമയിലെ സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ്.

എക്കാലത്തും മലയാള സിനിമയുടെ പൂമുഖത്തു നിറഞ്ഞുനിൽക്കുന്ന വമ്പൻ ഹിറ്റുകളുടെ അമരത്തുള്ള പേരാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റേത്. രാജാവിന്റെ മകൻ, കോട്ടയം കുഞ്ഞച്ചൻ, ന്യൂഡൽഹി, മനു അങ്കിൾ തുടങ്ങി ഒരുപ‌ിടി മെഗാഹിറ്റുകൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു.

1985-ൽ ‌‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ച ഡെന്നീസ് ജോസഫ്, മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകനായി.

ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനനം. ഏറ്റുമാനൂർ സർക്കാർ ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നും ബിരുദവും നേടി. ഫാർമസിയിൽ ഡിപ്ലോമയും നേടിയിരുന്നു.

Related posts

കാർ നിയന്ത്രണം വിട്ട് 10 മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു

Aswathi Kottiyoor

പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ – ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

Aswathi Kottiyoor
WordPress Image Lightbox