21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍: അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Kerala

മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍: അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള രാ​​​സവസ്തുക്കൾ മൂലമുള്ള അ​​​ത്യാ​​​ഹി​​​ത​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ജാ​​​ഗ്ര​​​ത നി​​​ര്‍​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ സ​​​മ​​​യ​​​ത്ത് മി​​​ക്ക ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ഓ​​​ക്‌​​​സി​​​ജ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​ന്നു. പൈ​​​പ്പു​​​ക​​​ള്‍, ഹോ​​​സു​​​ക​​​ള്‍, വാ​​​ല്‍​വു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​ ഓ​​​ക്‌​​​സി​​​ജ​​​ന്‍ വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ ചോ​​​ര്‍​ച്ച, അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍, അ​​​നു​​​ചി​​​ത​​​മാ​​​യ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം, അ​​​നു​​​ചി​​​ത​​​മാ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന അ​​​പ​​​ക​​​ട ഘ​​​ട​​​ക​​​ങ്ങ​​​ള്‍. ഇ​​​തൊ​​​ഴി​​​വാ​​​ക്കി രോ​​​ഗി​​​ക​​​ളു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കേ​​​ണ്ട​​​താ​​​ണ്.
ഈ ​​​മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം ബ​​​യോ മെ​​​ഡി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഏ​​​ജ​​​ന്‍​സി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ​​​യും ഐ​​​സി​​​യു​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്ത​​​ണം.അ​​​ത്യാ​​​ഹി​​​തം സം​​​ഭ​​​വി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. ഐ​​​സി​​​യു​​​ക​​​ള്‍, ഓ​​​ക്‌​​​സി​​​ജ​​​ന്‍ വി​​​ത​​​ര​​​ണ​​​മു​​​ള്ള വാ​​​ര്‍​ഡു​​​ക​​​ള്‍, ഓ​​​ക്‌​​​സി​​​ജ​​​ന്‍റെ​​​യും രാ​​​സ​​​വ​​​സ്തു​​​ക്ക​​​ളു​​​ടേ​​​യും സം​​​ഭ​​​ര​​​ണം, ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ച്ച് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം. എ​​​ര്‍​ത്തിം​​​ഗ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വൈ​​​ദ്യു​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ച്ച് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ല്‍​ക​​​ണം.

അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യാ​​​ല്‍ അ​​​ത് ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഓ​​​രോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ഇ​​​ന്‍​സി​​​ഡ​​​ന്‍റ് റെ​​​സ്‌​​​പോ​​​ണ്‍​സ് ടീം ​​​സ​​​ജ്ജ​​​മാ​​​ക്ക​​​ണം. അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യാ​​​ല്‍ രക്ഷപ്പെടാനുള്ള പ​​​ദ്ധ​​​തി നേ​​​ര​​​ത്തേ ത​​​യാ​​​റാ​​​ക്ക​​​ണം. അ​​​ടി​​​സ്ഥാ​​​ന ഫ​​​യ​​​ര്‍ സേ​​​ഫ്റ്റി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഐ​​​സി​​​യു പോ​​​ലു​​​ള്ള അ​​​ട​​​ച്ചി​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​യ്ക്കി​​​ടെ വാ​​​യു പു​​​റ​​​ത്ത് പോ​​​കാ​​​നു​​​ള്ള ക്രോ​​​സ് വെ​​​ന്‍റി​​​ലേ​​​ഷ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ വെ​​​ന്‍റി​​​ലേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​താ​​​ണ്. തീ​​​പി​​​ടി​​​ത്ത സാ​​​ധ്യ​​​ത​​​യു​​​ള്ള ക​​​ര്‍​ട്ട​​​ന്‍ തു​​​ട​​​ങ്ങി​​​യ വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്ക​​​ണം. ഫ​​​യ​​​ര്‍ ആ​​​ൻ​​​ഡ് സേ​​​ഫ്റ്റി ക​​​മ്മി​​​റ്റി അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യും വേ​​​ണം.

എ​​​ത്ര​​​യും വേ​​​ഗം എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ഇ​​​ന്‍​സി​​​ഡ​​​ന്‍റ് റെ​​​സ്‌​​​പോ​​​ണ്‍​സ് ടീം ​​​രൂ​​​പീ​​​ക​​​രി​​​ച്ച് ജി​​​ല്ലാ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണം. തീ​​​പി​​​ടി​​​ത്തം ത​​​ട​​​യു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ള്ളി​​​ല്‍ പു​​​ക​​​വ​​​ലി, രോ​​​ഗീ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​നു​​​ള്ള വെ​​​ള്ളം തി​​​ള​​​പ്പി​​​ക്കു​​​ക, ചൂ​​​ടാ​​​ക്കു​​​ക, പാ​​​ച​​​കം എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്ക​​​ണം. മോ​​​ക്ക് ഡ്രി​​​ല്ലു​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണം. കൂ​​​ടാ​​​തെ രോ​​​ഗി​​​ക​​​ള്‍​ക്കും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ര്‍​ക്കും അ​​​വ​​​ബോ​​​ധം ന​​​ല്‍​ക​​​ണം.

Related posts

റോഡുകളുടെ പരിപാലന കാലാവധി പ്രദർശിപ്പിക്കുന്നത് പൊതുമരാമത്ത് പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

തലശ്ശേരിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

Aswathi Kottiyoor

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox