22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്…………..
Kerala

ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്…………..

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രികളിൽ അത്യാഹിതങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികൾ നിബന്ധനകൾ കർശനമായി പാലിക്കണം.
ആശുപത്രിക്കുള്ളിൽ പുകവലിയും രോഗീപരിചരണത്തിനുള്ള വെള്ളം
തിളപ്പിക്കൽ, ചൂടാക്കൽ, പാചകം എന്നിവയും ഒഴിവാക്കണമെന്നു മാർഗനിർദ്ദേശത്തിലുണ്ട്. കോവിഡ് രോഗികൾക്കായി മിക്ക ആശുപത്രികളും ഓക്സിജൻ ഉപയോഗിച്ചുവരികയാണ്. പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെയാണ് ഓക്സിജൻ വിതരണം.
ഈ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്സിജൻ, അനുചിതമായ വൈദ്യുതീകരണം, ഉപകരണങ്ങളുടെ അനുചിതമായ പ്രവർത്തനം എന്നിവയാണ് പ്രധാന അപകടഘടകങ്ങൾ.
നിർദേശങ്ങൾ ഇങ്ങനെ:
ബയോ മെഡിക്കൽ എൻജിനീയർമാർ ടെക്നിക്കൽ ഏജൻസിയുടെ
സഹായത്തോടെ ആശുപത്രികളുടെയും
ഐ.സി.യുകളുടെയും സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനു നിശ്ചിത കാലയളവിൽ ടെക്നിക്കൽ ഓഡിറ്റ് നടത്തണം. ഐ.സി.യുകൾ, ഓക്സിജൻ വിതരണമുള്ള വാർഡുകൾ, ഓക്സിജന്റെയും രാസവസ്തുക്കളുടെയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു സുരക്ഷ ഉറപ്പുവരുത്തണം.
അപകടം തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയും ഇൻസിഡന്റ് റെസ്പോൺസ് ടീം സജ്ജമാക്കണം. ജില്ലാ കൺട്രോൾ റൂമിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യണം.
അപകടമുണ്ടായാൽ പലായനം ചെയ്യാനുള്ള പദ്ധതി നേരത്തേ തയ്യാറാക്കണം.
അടിസ്ഥാന ഫയർ സേഫ്റ്റി ഉപകരണങ്ങൾ, ഐ.സി.യു. പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ഇടയ്ക്കിടെ വായു പുറത്തു പോകാനുള്ള ക്രോസ് വെന്റിലേഷൻ, മെക്കാനിക്കൽ വെന്റിലേഷൻ തുടങ്ങിയവ സ്ഥാപിക്കണം. തീപിടിത്ത സാധ്യതയുള്ള കർട്ടൻ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.
ഫയർ ആൻഡ് സേഫ്റ്റി കമ്മിറ്റി അപകട സാധ്യത തിരിച്ചറിഞ്ഞു പരിഹരിക്കണം. തീപിടിത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആശുപത്രികൾ സജ്ജമാക്കണം. മോക്ക് ഡ്രിൽ നടത്തുകയും രോഗികൾക്കും
കൂട്ടിരിപ്പുകാർക്കും അവബോധം
നൽകുകയും ചെയ്യണം.
അത്യാവശ്യ ഘട്ടങ്ങളിൽ
ഐ.സി.യുവിനുള്ളിൽ നടത്തുന്ന
ശസ്ത്രക്രിയയ്ക്കും ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കണം.
ജീവനക്കാർക്കു മികച്ച പരിശീലനം
നൽകണം.
എർത്തിങ് ഉൾപ്പെടെയുള്ള വൈദ്യുത സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവ പരിശോധിച്ചു പ്രശ്നങ്ങൾ പരിഹരിക്കണം.

Related posts

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor

വയോജന സംരക്ഷണ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം

Aswathi Kottiyoor

കായികരംഗത്ത് കേരളത്തിന് മുന്നേറാൻ ഭാവനാ പൂർണമായ പ്രവർത്തനം നടക്കണം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox