24.2 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • കേരളം വിലകൊടുത്ത് വാങ്ങുന്ന വാക്സിൻ ഇന്നുമുതൽ എത്തിത്തുടങ്ങും….
Thiruvanandapuram

കേരളം വിലകൊടുത്ത് വാങ്ങുന്ന വാക്സിൻ ഇന്നുമുതൽ എത്തിത്തുടങ്ങും….

തിരുവനന്തപുരം: കേരളം വിലകൊടുത്ത് വാങ്ങുന്ന വാക്സിൻ ഇന്നുമുതൽ എത്തിത്തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സിൻ ആണ് ഇന്ന് എത്തുക. കോവി ഷീൽഡ് വാക്സിനാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്ത് എത്തും. ഒരുകോടി ഡോസ് വാക്സിൻ ആണ് കമ്പനികളിൽനിന്ന് വിലകൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഗുരുതര രോഗികൾക്കും സമൂഹത്തിൽ നിരന്തരം ഇടപഴകുന്ന വർക്ക് ആയിരിക്കും മുൻഗണന എന്ന് സർക്കാർ അറിയിച്ചു. 75 ലക്ഷം കോവി ഷീൾഡും 25 ലക്ഷം കോവാക്സിനുമാണ് കേരളം വിലകൊടുത്തു വാങ്ങുന്നത്. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്സിൻ ലഭിക്കും. വിതരണം സംബന്ധിച്ച് വ്യക്തമായ മാർഗരേഖ സർക്കാർ ഉടൻ നൽകും.

Related posts

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor

യാത്രകള്‍ക്കും ചെലവേറുന്നു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അനുമതി.*

Aswathi Kottiyoor

കോവിഡ് വ്യാപനം; വിയ്യൂർ സെൻട്രൽ ജയിലിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox