20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • “ജീവന്‍ രക്ഷിക്കണം”; ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ ഒരുങ്ങി കേരളവും
Kerala

“ജീവന്‍ രക്ഷിക്കണം”; ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ ഒരുങ്ങി കേരളവും

കൊവിഡ് വൈറസ് അതിതീവ്രമായി വ്യാപിക്കുന്ന സഹചര്യത്തില്‍ രോഗികള്‍ക്കായി ഓട്ടോറിക്ഷകളും ആംബുലന്‍സായി സജ്ജീകരിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷകള്‍ വാര്‍ഡ് തലത്തില്‍ ഒരുക്കാനാണ് നീക്കം ഉണ്ടായിരിക്കുന്നത് . ഇവ ഓടിക്കാന്‍ സന്നദ്ധരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോര്‍വാഹന വകുപ്പ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഈ ഓട്ടോ ഡ്രൈവര്‍മാരുടെ സ്‍മാര്‍ട്ട് ഫോണുകള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കും. ഫോണിലെ ജി പി എസ് സംവിധാനം ഉപയോഗിച്ച്‌ ഇവര്‍ എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് കണ്ടെത്താം. കിടപ്പുരോഗികള്‍ അല്ലാത്തവരെ ഓട്ടോറിക്ഷകളില്‍ ആശുപത്രികളിലേക്കു മാറ്റും. എറണാകുളത്താണ് പദ്ധതി ആദ്യം നടപ്പാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകളുടെ ദൗര്‍ലഭ്യം ഇതിലൂടെ പരിഹരിക്കാനാവു എന്നാണ് അധികൃതര്‍ ഇപ്പോള്‍ കരുതുന്നത്.

Related posts

നടിയെ ആക്രമിച്ച കേസില്‍ അനൂപും സുരാജും ചോദ്യം ചെയ്യലിന് സന്നദ്ധതയറിയിച്ചു

Aswathi Kottiyoor

ഭൂമി തരം മാറ്റം: കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒരു ലക്ഷം

Aswathi Kottiyoor

വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox