23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ലോ​ക്ക് ഡൗ​ണ്‍ ; ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ല്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സ് പി​ക്കറ്റ് പോ​സ്റ്റ്
Iritty

ലോ​ക്ക് ഡൗ​ണ്‍ ; ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ല്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സ് പി​ക്കറ്റ് പോ​സ്റ്റ്

ഇ​രി​ട്ടി: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ല്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സ് പി​ക്കറ്റ് പോ​സ്റ്റ് സ്ഥാ​പി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തോ​ടെ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നി​ര​ത്തു​ക​ളി​ല്‍ നി​ന്ന് അ​നാ​വ​ശ്യ യാ​ത്ര​ക്കാ​ര്‍ ഒ​ഴി​വാ​യി. മി​നി ലോ​ക്ക്ഡൗ​ണി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് പോ​ലീ​സ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി തെ​രു​വി​ല്‍ നി​ല​യു​റ​പ്പി​ച്ച​ത്. ആ​ഴ്ച​ക​ള്‍​ക്ക് മു​ന്പ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് പ​ല​രും രാ​വി​ലെ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. പ​ച്ച​ക്ക​റി വാ​ങ്ങാ​ന്‍ , മ​രു​ന്നു വാ​ങ്ങാ​ന്‍ , ബ​ന്ധു മ​രി​ച്ചു തു​ട​ങ്ങി​യ സ്ഥി​രം കാ​ര​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ളും അ​വ​ത​രി​പ്പി​ച്ച​ത്. മി​ക്ക​വ​രു​ടെ കൈ​ക​ളി​ൽ സ​ത്യ​പ്ര​സ്താവ​ന പോ​ലും ഇ​ല്ലാ​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കി മ​ട​ക്കി അ​യ​ച്ചു. പ​ണം കൈയിൽ‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കു കോ​ട​തി​യി​ല്‍ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. സ​ത്യ​പ്ര​സ്താ​വ​ന​യ്ക്കൊ​പ്പം തി​രി​ച്ച​റി​യല്‍ കാ​ര്‍​ഡും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.
ക​ബ​ളി​പ്പി​ച്ച​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​ന്‍ 95 മാ​സ്‌​ക് അല്ലാ​ത്ത​വ​ര്‍ ഇ​ര​ട്ട മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ലം​ഘി​ച്ച​വ​ര്‍​ക്കും അ​ന്ത്യ​ശാ​സ​നം ന​ല്‍​കി. ഇ​ന്നു മു​ത​ല്‍ ഇ​ര​ട്ട മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കും. ഇ​രി​ട്ടി ടൗ​ണി​ല്‍ ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏബ്ര​ഹാം പ​രി​ശോ​ധ​ന​യ്ക്കാ​യി റോ​ഡി​ല്‍ ഇ​റ​ങ്ങി. സി​ഐ എം.​പി.​രാ​ജേ​ഷ്, എ​സ്ഐ​മാ​രാ​യ കെ.​രാ​ജേ​ഷ് കു​മാ​ര്‍ , എം.​അ​ബ്ബാ​സ് അ​ലി, വി.​ജെ.​ജോ​സ​ഫ്, പി.​സി. വി​ല്ലി, എ.​സി. ജോ​സ​ഫ്, എം.​എ​ല്‍. ബെ​ന​ഡി​ക്ട്, കെ. ​പു​ഷ്‌​ക​ര​ന്‍, കെ. ​മു​സ്ത​ഫ, കെ. ​മോ​ഹ​ന​ന്‍, കെ.​ടി. മ​നോ​ജ്, കെ.​പി. സ​തീ​ശ​ന്‍, തു​ട​ങ്ങി​യ എ​സ്‌​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പരിശോധന.
മു​ഴ​ക്കു​ന്നി​ല്‍ സി​ഐ എം.​കെ.​സു​രേ​ഷ്‌​കു​മാ​റും എ​സ്ഐ റ​ഫീ​ക്കും ആ​റ​ള​ത്ത് സി​ഐ ടി.​എ.​അ​ഗ​സ്റ്റി​നും എ​സ്ഐ കെ.​പ്ര​കാ​ശ​നും ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍ സി​ഐ അ​ബ്ദു​ള്‍ ബ​ഷീ​റും എ​സ്ഐ ബെ​ന്നി മാ​ത്യു​വും ഉ​ളി​ക്ക​ലില്‍ എ​സ്ഐ പ്ര​ജീ​ഷും ഇ​രി​ക്കൂ​റി​ല്‍ സി​ഐ അ​ബ്ദു​ള്‍ മു​നീ​റും എ​സ്ഐ നി​ധീ​ഷും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
സ​ബ് ഡി​വി​ഷ​നിലെ ഒാ​രോ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ബാ​രി​ക്കേ​ഡ് വ​ച്ചു​ള്ള പ​രി​ശോ​ധ​ന​യ​ക്കാ​യി അ​ഞ്ച് വീ​തം പി​ക്ക​റ്റ് പോ​സ്റ്റു​ക​ള്‍ തു​റ​ന്നു. 20 ബൈ​ക്ക് പ​ട്രോ​ള്‍ ഗ്രൂ​പ്പു​ക​ളെ​യും നി​യോ​ഗി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് 15 മൊ​ബൈ​ല്‍ പ​ട്രോ​ളിം​ഗ് യൂ​ണി​റ്റു​ക​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജോ​ലി ചെ​യ്യാ​മെ​ങ്കി​ലും അ​ത​തു സൈ​റ്റു​ക​ളി​ല്‍ താ​മ​സി​ക്ക​ണം. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്നുപോ​യി ജോ​ലി ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ആ​വ​ശ്യസാ​ധ​ന ക​ട​ക​ള്‍ തു​റ​ക്കാ​മെ​ങ്കി​ലും ഹോം ​ഡെ​ലി​വ​റി​യാ​യി മാ​ത്ര​മേ സാ​ധ​ന​ങ്ങ​ള്‍ കൊ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. ഇ​നി പ​രി​ഗ​ണ​ന ഉ​ണ്ടാ​കി​ല്ലെ​ന്നും കേ​സും പി​ഴ​യും ചു​മ​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള പോ​ലീ​സു​കാ​ര്‍ക്ക് പു​റ​മെ ഒ​രു പ്ലാ​റ്റൂ​ണ്‍ കെ​എ​പി സേ​നാം​ഗ​ങ്ങ​ളെ​യും സ​ബ് ഡി​വി​ഷ​നി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ണ്ണൂ​ര്‍ -കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളാ​യ ഒ​ള​വ​റ, ത​ലി​ച്ചാ​ലം,ത​ട്ടാ​ര്‍​ക​ട​വ്, കാ​ലി​ക്ക​ട​വ്, ചീ​മേ​നി, ചെ​റു​പു​ഴ,ചി​റ്റാ​രി​ക്ക​ല്‍ ,പു​ളി​ങ്ങോം തു​ട​ങ്ങി​യ പ​ത്ത് അ​തി​ർ​ത്തി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് ഇ​തി​ലൂ​ടെ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍​ക്ക് പു​റ​മെ ദേ​ശീ​യ​പാ​ത​യി​ലും കു​ഞ്ഞി​മം​ഗ​ലം,പു​ന്ന​ക്ക​ട​വ്, കൊ​റ്റി മേ​ല്‍​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പി​ക്ക​റ്റ് ഏ​ര്‍​പ്പെ​ടു​ത്തി. കൂ​ടാ​തെ ഇ​ട​റോ​ഡു​ക​ള്‍ പോ​ലും പോ​ലീ​സി​ന്‍റെ സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് ന​ല്ല സ​ഹ​ക​ര​ണ​മാ​ണു​ള്ള​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ് പ​റ​ഞ്ഞു.
ത​ല​ശേ​രി: ഇ​ന്ന​ലെ ത​ല​ശേ​രി ന​ഗ​രം നി​ശ്ച​ല​മാ​യി. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി വ​ള​രെ ചു​രു​ക്കം പേ​ർ മാ​ത്ര​മാ​ണ് വാ​ഹ​ന​വു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. നാ​ട്ടും​പു​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കാ​ത്ത മ​രു​ന്നു​ക​ൾ​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രാ​ണ് ഏ​റെ പേ​രും. ദീ​ർ​ഘ​ദൂ​ര​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​നി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രെ പോ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. അ​തു​പോ​ലെ ത​ന്നെ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​ണ്ട്. പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​നാ​വാ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്ഐ എ. ​അ​ഷ​റ​ഫ് പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രി​ൽ അ​ധി​ക​വും ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​ര​ിച്ച​റി​യ​ൽ കാ​ർ​ഡും സ​ത്യ​വാ​ങ്ങ് രേ​ഖ​ക​ളും കൈ​വ​ശം ഉ​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ കെ​ട്ടി​യി​ട്ടു​ണ്ട്. നി​യ​മം ലം​ഘി​ച്ച പ​ത്തോ​ളും വാ​ഹ​ന​ങ്ങ​ൾ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ട് മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.
എ​ടൂ​ര്‍: ര​ണ്ടാം ലോ​ക്ഡൗ​ണ്‍ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത കാ​ഴ്ച​യാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന ആ​റ​ളം പ​ഞ്ച​യ​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സ് മാ​ത്ര​മേ അ​നു​വ​ദി​ച്ചു​ള്ളൂ. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​റ​ളം ടൗ​ണ്‍ , കീ​ഴ്പള്ളി, എ​ടൂ​ര്‍ , ആ​റ​ളം പാ​ലം ,വെ​ളി​മാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശേ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്. അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി​ക്ക​ട​വ്, എ​ടൂ​ര്‍ പാ​ലം ജം​ഗ്ഷ​ന്‍ , ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല​ക​ളി​ലും പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി.
മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ട്ട​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തും കു​റ​ഞ്ഞി​ട്ടു​ണ്ട്. മ​ട്ട​ന്നൂ​ര്‍ -ഇ​രി​ട്ടി റോ​ഡ് ജം​ഗ്ഷ​നി​ലും ചാ​ലോ​ട് ടൗ​ണി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നു. ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​ഴി​ച്ചു​വ​ച്ചു ബാ​ക്കി ഭാ​ഗം അ​ട​ച്ചാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​വും നി​ശ്ച​ല​മാ​യി. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​ങ്ങി​യ അ​ഞ്ചു​വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് പ​ക​രം ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഓ​രോ വാ​ര്‍​ഡു​ക​ളി​ലും ഇ​തി​നാ​യി വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​രു​ന്നു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് കൂ​ത്തു​പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. സു​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ഞ്ചി​ട​ങ്ങ​ളി​ല്‍ റോ​ഡി​ല്‍ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചിട്ടുണ്ട്.

Related posts

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സതേടിയെത്തിയ വയോധികൻ മരിച്ചു………

ആയില്യം പൂജയും സർപ്പബലിയും

Aswathi Kottiyoor

സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്

Aswathi Kottiyoor
WordPress Image Lightbox