ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള 16 വരെ കഐസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിൽ കാഷ് കൗണ്ടറുകൾ പരിമിതമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഈകാലയളവിൽ ഓണ്‍ലൈനായി പണമിടപാട് നടത്താം. വീടുകളിൽ നിന്നു പുറത്തിറങ്ങാതെ വെബ്സൈറ്റ് വഴിയോ കഐസ്ഇബിയുടെ മൊബൈൽ ആപ്പുവഴിയോ പേമെന്റ് നടത്താം. സംശയങ്ങൾക്ക് 1912 എന്ന ടോൾഫ്രീ നന്പരിൽ വിളിക്കാം. എല്ലാ പരാതി പരിഹാരത്തിനും 1912 എന്ന നന്പരിൽ വിളിക്കാവുന്നതാണ്.