25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍
Iritty

മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി വെ​ളി​മാ​നം ഗേ​ള്‍​സ് ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​നാ​യി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ഒ​രു​ക്കി. എ​ഫ്എ​ല്‍​ടി​സി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ക​യാ​ണ്. കൂ​ടു​ത​ല്‍ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലാ​ണ്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ പാ​യം, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​മ്പോ​ഴും പ​രി​ശോ​ധ​ന നി​ര​ക്ക് ഉ​യ​ര്‍​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 36 ശ​ത​മാ​ന​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ളി​മാ​നം ഗേ​ള്‍​സ് ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ല്‍ ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി 32 കി​ട​ക്ക​ക​ളോ​ടെ ഒ​രു​ക്കി​യ​ത്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​നാ​യി വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
പാ​യം, ഉ​ളി​ക്ക​ല്‍, അ​യ്യ​ന്‍​കു​ന്ന്, പ​ടി​യൂ​ര്‍, മു​ഴ​ക്കു​ന്ന് തു​ട​ങ്ങി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ഫ്എ​ല്‍​ടി​സി​ക​ളും സ​ജ്ജ​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടൊ​പ്പം ടെ​സ്റ്റു​ക​ളും വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ന്‍ ബെ​ഡു​ക​ളും നി​റ​ഞ്ഞു.
രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​യും മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നു മു​ത​ല്‍ ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ ഇ​ന്ന​ലെ ഇ​രി​ട്ടി​യി​ലും മ​ല​യോ​ര ടൗ​ണു​ക​ളി​ലും വ​ന്‍ ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു.

Related posts

പ്ലാസ്റ്റിക് നിരോധനം : ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കാൻ തീരുമാനം

Aswathi Kottiyoor

പായം ഗ്രാമ പഞ്ചായത്ത് ആധുനിക വാതകശ്മശാനം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

പഴശ്ശി ജലാശയത്തിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Aswathi Kottiyoor
WordPress Image Lightbox