24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഹോം ഡെലിവറി – ഇരിട്ടി നഗരസഭ അപേക്ഷ ക്ഷണിച്ചു
Iritty

ഹോം ഡെലിവറി – ഇരിട്ടി നഗരസഭ അപേക്ഷ ക്ഷണിച്ചു

ഇരിട്ടി : ഇരിട്ടി നഗരസഭാ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ നേരിട്ട് എത്തുന്നത് ഒഴിവാക്കുന്നതിനും ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനാലും അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് താല്പര്യമുള്ള സ്ഥാപന നടത്തിപ്പുകാരിൽ നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചു. അപേക്ഷ cfltciritty@gmail.com എന്ന ഇ മെയിലില്‍ 10/05/2021 നകം സമര്‍പ്പിക്കേണ്ടതാണ്. ഹോം ഡെലിവറി നടത്തുന്നതിന് ഒരു സ്ഥാപനത്തിന് രണ്ട് ജീവനക്കാരെയും വാഹന സൗകര്യവും ഏര്‍പ്പെടുത്താവുന്നതാണ്. ഇത്തരത്തില്‍ നിയോഗക്കപ്പെടുന്ന ജീവന ക്കാര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചവരായിരിക്കണം. അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറിക്കു നിശ്ചിത സ്ഥാപനങ്ങള്‍ക്ക് മാത്രമേ നഗര സഭയില്‍ നിന്നും അനുമതി നല്‍കുകയുള്ളൂ എന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയുമായി ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുക. ഓഫീസ് നമ്പര്‍ – 04902433344 .

Related posts

ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​നം: “ആ​ന​മ​തി​ലാകണം അതിര്’

Aswathi Kottiyoor

കെ.പി.പ്രകാശൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor

മോൺ.തോമസ് പഴേ പറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക്………

Aswathi Kottiyoor
WordPress Image Lightbox