27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ആശങ്കയോടെ ഇരിട്ടി നഗരസഭയും എട്ട് പഞ്ചായത്തുകളും
Iritty

ഇരിട്ടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ആശങ്കയോടെ ഇരിട്ടി നഗരസഭയും എട്ട് പഞ്ചായത്തുകളും

ഇരിട്ടി: മേഖലയിൽ ഇരിട്ടി നഗരസഭയിലും 8 പഞ്ചായത്തുകളിലുമായി കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് അധികൃതരുടെയും ജനങ്ങളുടെയും ഉറക്കം കെടുത്തുകയാണ്. ഒരാഴ്ച കൊണ്ടാണ് ഇരിട്ടി നഗരസഭ, അയ്യങ്കുന്ന്‌, ആറളം, പായം, ഉളിക്കൽ, പടിയൂർ, തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലായി രോഗബാധിതരുടെ എണ്ണം 2168 ആയി ഉയർന്നത് . രോഗബാധിതർ ഇനിയും കൂടാനിടയായാൽ അത് പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ താളം തെറ്റിക്കും . ഈ തിരിച്ചറിവിൽ നടുങ്ങി നിൽക്കുകയാണ് ആരോഗ്യ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും. 3572 പേർക്ക് നെഗറ്റീവായെങ്കിലും 6000 പേർ സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിലാണ് .
നിരവധി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അന്തർ സംസ്ഥാന പാതയിൽ മുഴുവൻ സമയ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം രൂക്ഷമായ മേഖലകളിൽ ഇടറോഡുകൾ മുഴുവൻ അടച്ചിട്ടുമുണ്ട്. എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. അനാവശ്യ യാത്രയാണെന്ന കണ്ടെത്തിയ എല്ലാവർക്കും 500 രൂപ പിഴയും ഈടാക്കുന്നുണ്ട്.
611 രോഗികളുള്ള ഇരിട്ടി നഗരസഭയിലാണ് രോഗ നിരക്ക് ഏറ്റവും ഉയർന്ന് നിൽക്കുന്നത്. 7 വാർഡുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് . ഇതിൽ എടക്കാനം മേഖലയിലാണ് രോഗ വ്യാപനം രൂക്ഷമായിട്ടുള്ളത് .
326 രോഗികളുമായി പായം തൊട്ടുപിറകിൽ ഉണ്ട്. അടിയന്തിര സേവനം ലഭ്യമാക്കാനായി പഞ്ചായത്ത് ഓഫിസിൽ കൺട്രോൾ മുറി തുറന്നു. 2 ഇടങ്ങളിൽ ഡൊമിസിലറി സെന്ററുകളും പ്രവർത്തിക്കുന്നു. പായത്ത് ഇതുവരെ 409 പേർ നെഗറ്റീവായി. 496 പേർ ക്വാറന്റീനിലും 15 പേർ ആശുപത്രിയിലും 311 പേർ വീടുകളിലും കഴിയുകയാണ് .
310 രോഗ ബാധിതർ ഉള്ള ആറളം പഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ് . ആറളം ഫാം വാർഡിലും അമ്പലക്കണ്ടിയിലുമാണ് രോഗ വ്യാപനം രൂക്ഷമായിട്ടുള്ളത് . തില്ലങ്കേരി പഞ്ചായത്തിൽ 241 പേർ രോഗബാധിതരാണ്. 743 പേർ നെഗറ്റീവായ ഇവിടെ 266 പേർ ക്വാറന്റീനിൽ കഴിയുന്നു. 2,3,6,7 വാർഡുകളിലാണ് രോഗ വ്യാപനം കൂടുതൽ. വ്യാപനം രൂക്ഷമായ മറ്റൊരു പഞ്ചായത്തായ മുഴക്കുന്നിൽ 215 പേർ പോസിറ്റീവാണ്. 886 പേർ നെഗറ്റീവായെങ്കിലും 256 പേർ ക്വാറന്റീനിലും കഴിയുന്നുണ്ട് . ഇവിടെ വിളക്കോട് മേഖലയിലാണ് രോഗ വ്യാപനം കൂടി നിൽക്കുന്നത് .
പടിയൂർ, ഉളിക്കൽ, അയ്യൻകുന്ന് പഞ്ചായത്തുകളിൽ നേരിയ ശാന്തത ഉണ്ട്. പടിയൂരിൽ 138 പേരാണ് രോഗബാധിതർ. 708 പേർ നെഗറ്റീവായി. ഉളിക്കൽ പഞ്ചായത്തിൽ 142 പേർ പോസിറ്റീവാണ്. 826 പേർ നെഗറ്റീവായി. ആശുപത്രികളിൽ 17 പേരും വീടുകളിൽ 125 പേരും കഴിയുന്നു. 259 പേർ ക്വാറന്റീനിലും ഉണ്ട്. ആയ്യൻകുന്നിൽ 185 രോഗികളാണ് ഉള്ളത്. 537 പേർ നെഗറ്റീവായി. മേഖലയിലെ ചില തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സംസ്ഥാന ശരാശരിയെക്കാൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
32 കിടക്കകളോടെ കോവിഡ് ആശുപത്രിയാക്കിയ ഇരിട്ടി താലൂക്ക് ആശുപത്രി യിലെ കിടക്കകൾ നിറഞ്ഞു. ഇപ്പോൾ രോഗികൾ ഒഴിയുന്നതും നോക്കി പുറമെ രോഗബാധിതർ കാത്തുനിൽക്കുന്ന അവസ്ഥയാണുള്ളത്. സമീപ പിഎച്ച്‌സികളിൽ നിന്ന് ഉൾപ്പെടെയായി 43 ഓക്‌സിജൻ സിലിണ്ടറുകളും ആധികൃതർ ഇവിടെ കരുതിയിട്ടുണ്ട് . 12 സിലിണ്ടറുകളിൽ ഓക്‌സിജൻ ഉണ്ടെങ്കിലും രോഗ നിരക്ക് വർധിക്കുന്ന പക്ഷം ഇവിടെയും പ്രതിസന്ധി വർധിക്കാനാണിട .

Related posts

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

Aswathi Kottiyoor

കെ പി എസ് ടി എ ധർണ്ണ നടത്തി

Aswathi Kottiyoor

കിളിയന്തറയിലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധനാകേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി

Aswathi Kottiyoor
WordPress Image Lightbox