26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്
Kerala

ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്

കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് ര​​​ണ്ടാ​​ഴ്ച​​​ത്തെ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി. ഈ ​​​വ​​​ർ​​​ഷം പ​​​രോ​​​ളി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കും പ​​​രോ​​​ളി​​​ൽ പോ​​​കാ​​​ൻ താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു​​​മാ​​​ണു പ​​​രോ​​​ൾ ന​​​ൽ​​​കു​​​ക. അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​ന്ത്രി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ത​​​ട​​​വു​​​കാ​​​ർ​​​ക്ക് പ​​​രോ​​​ളി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വി​​​ല്ല.

പ​​​രോ​​​ളി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ അ​​​ടു​​​ത്തു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യും കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് വീ​​​ട്ടി​​​ൽ ക​​​ഴി​​​യു​​​ക​​​യും വേ​​​ണം. ജ​​​യി​​​ലി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ കൂ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ത​​​ട​​​വു​​​കാ​​​ർ​​​ക്കു പ​​​രോ​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സം ജ​​​യി​​​ൽ ഡി​​​ജി​​​പി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള ക​​​മ്മി​​​റ്റി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും പ​​​രോ​​​ൾ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യുമാ​​​യി​​​രു​​​ന്നു.

Related posts

ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തി

Aswathi Kottiyoor

കരുതിയിരിക്കാം “നിയോകോവി’നെ ; പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ഗവേഷകര്‍

Aswathi Kottiyoor

*ആരോഗ്യമേഖലയില്‍ രാജ്യത്ത് അസമത്വം ഉയരുന്നു: ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
WordPress Image Lightbox