എടൂര്‍: കോവിഡ് സുരക്ഷാക്രമീകരണം ശക്തമാക്കി ആറളംപോലീസ്. മലയോരത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പോലീസ് ശക്തമായ പരിശോധന നടത്തുന്നത്. ആറളം പഞ്ചായത്തിലെ ആറളം ഫാം, വിയറ്റ്നാം തുടങ്ങിയ പ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു.
ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും വാഹനങ്ങളില്‍ കറങ്ങുന്നവര്ക്കെതിരെയും നടപടി സ്വികരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പോലീസ് വാഹന പരിശോധന നനടത്തി ആറളം പോലീസ് അഡീഷണല്‍ എസ് ഐ സജേഷ് സി. ജോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.വി. സിബി, പി. ലിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.
ഉളിക്കല്‍: പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു പഞ്ചായത്ത് കോവിഡ് സുരക്ഷാ സമിതി തീരുമാനിച്ചു. തുറക്കാൻ അനുവാദം നൽകിയ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളൂ. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസുകള്‍ മാത്രം. രാത്രി ഒൻപതിന് അടയ്ക്കണം. നിര്‍മാണ മേഖലയിലെ സാധനങ്ങള്‍ വിൽക്കുന്ന കടകള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡ് മെംബര്‍മാരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ നൽകിയാൽ ഉടനെ കടകൾ അടയ്ക്കണം. കോവിഡ് പോസിറ്റീവ് രോഗികൾ താമസിക്കുന്ന വീടിന്റെ 100 മീറ്റര്‍ ചുറ്റളവിലെ കടകള്‍ ഏഴു ദിവസം അടച്ചിടണം. യോഗത്തില്‍ പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഓഫീസില്‍ സന്നദ്ധ വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാര് റൂം, ഹെല്പ് ഡസ്ക് എന്നിവ ആരംഭിച്ചു.വിളിക്കേണ്ട നന്പർ 6235840150, 7510850150, 9745219596, 949534 4529, 0460 2 228 800.
കോവിഡ് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പർ : സെക്ടറല്‍ മജിസ്ട്രേറ്റ്- 9633105968, എസ്ഐ ഉളിക്കല്‍ -9497980886 , ഉളിക്കല്‍ പോലീസ് സ്റ്റേഷന് -0460 2 228 121.കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ: മെഡിക്കല്‍ ഓഫീസര്‍ – 7899858138, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ – 9400429445.