30 C
Iritty, IN
October 2, 2024
  • Home
  • Newdelhi
  • കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചു: കേന്ദ്രസർക്കാർ….
Newdelhi

കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചു: കേന്ദ്രസർക്കാർ….

കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ട്. കോവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനാകുമെന്നും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ വളരെ വേഗത്തില്‍ മറിടക്കാന്‍ സാധിച്ചില്ലെങ്കില്‍ ആപത്കരമെന്നും ധനകാര്യ മന്ത്രിയുടെ സൂചന നൽകിയതോടൊപ്പം കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്തി വിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു. ഈ കൊടുങ്കാറ്റിനൊപ്പവും ഇന്ത്യ സഞ്ചരിക്കുമെന്നും പൊതു ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗികളെ സമയത്ത് തന്നെ പരിചരിക്കുമെന്നും അവര്‍ പറഞ്ഞു.
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വെര്‍ച്വല്‍ വാര്‍ഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരോഗ്യ മേഖലയ്ക്ക് വലിയ സമ്മര്‍ദമാണ് കൊവിഡ് വ്യാപനം നല്‍കുന്നതെന്നും വലിയ അളവില്‍ ആളുകളെ കൊവിഡ് ബാധിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Related posts

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം

Aswathi Kottiyoor

രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ….

Aswathi Kottiyoor

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്….

Aswathi Kottiyoor
WordPress Image Lightbox