24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം…
Newdelhi

രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം…

ന്യൂഡൽഹി: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കി. വാക്സിന്‍ എടുത്തവര്‍ ഇരുപത്തി എട്ട് ദിവസത്തിന് ശേഷം മാത്രമേ രക്തദാനം ചെയ്യാവൂ എന്നായിരുന്നു നാഷണല്‍ ട്രാന്‍ഫ്യൂഷന്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം. എന്നാല്‍ രക്തബാങ്കുകളില്‍ രക്തക്ഷാമം നേരിടുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധസമിതി രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കിയത്. ഇനി വാക്സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്കും രണ്ടാം ഡോസ് എടുത്തവര്‍ക്കും പതിനാല് ദിവസത്തിന് ശേഷം രക്തദാനം ചെയ്യാം. പതിനെട്ടിനും മുപ്പത്തി അഞ്ച് വയസ്സിനിടയിലുമുള്ളവരാണ് രക്തദാതാക്കളില്‍ വലിയൊരു വിഭാഗവും. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയാല്‍ നേരത്തെയുള്ള മാര്‍ഗനിര്‍ദേശം രക്തദാനമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Related posts

വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ല: സുപ്രീം കോടതി….

ഇത് ചരിത്രം; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി.

Aswathi Kottiyoor

വിദേശ യാത്രക്കാർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചു…

Aswathi Kottiyoor
WordPress Image Lightbox