23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നഷ്​ടം സഹിച്ച് ബസ് ഉടമകൾ; ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​
Kerala

നഷ്​ടം സഹിച്ച് ബസ് ഉടമകൾ; ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​

കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര്യ​മാ​യി ബാ​ധി​ച്ച​ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളെ. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്കു​പു​റ​മെ ചി​ല റൂ​ട്ടു​ക​ളി​ൽ ലോ​ക്ക​ൽ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ന​ന്നേ കു​റ​വാ​യി​രു​ന്നു.

ബ​സ് സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പൊ​രി​വെ​യി​ല​ത്തും യാ​ത്ര​ക്കാ​രെ​യും കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം അ​ക്ഷ​മ​രാ​യി നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ധ​ന​ത്തി​നു​ള്ള ചെ​ല​വു​പോ​ലും ഓ​ടി​യ​തി​ൽ​നി​ന്ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളി​ൽ ചി​ല​രു​ടെ അ​നു​ഭ​വം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് നാ​മ​മാ​ത്ര​മാ​കും. കു​റ​ഞ്ഞ യാ​ത്ര​ക്കാ​രു​മാ​യി ന​ഷ്​​ടം സ​ഹി​ച്ച് സ​ർ​വി​സ് ന​ട​ത്താ​നാ​വി​ല്ലെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ൾ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത്. ക​ണ്ണൂ​ർ, വ​ട​ക​ര, പാ​നൂ​ർ, കൂ​ത്തു​പ​റ​മ്പ്, കൊ​ട്ടി​യൂ​ർ, ഇ​രി​ട്ടി, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ചൊ​വ്വാ​ഴ്ച സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യ​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും ഒ​റ്റ​പ്പെ​ട്ട സ​ർ​വി​സ് ന​ട​ത്തി​യെ​ങ്കി​ലും അ​തി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലെ​ന്നു​പ​റ​ഞ്ഞ് കൊ​ടു​വ​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പൊ​ലീ​സ് ത​ട​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

പുലർച്ചെ 1.40: ആളിക്കത്തി തീ, പൊട്ടിത്തെറി; വിളികേട്ടു പുറത്തിറങ്ങിയത് നിഹുൽ മാത്രം

Aswathi Kottiyoor

സമ്പന്നരാജ്യങ്ങള്‍ക്ക് പഠിക്കാം ക്യൂബന്‍ മാതൃക

Aswathi Kottiyoor

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox